ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൫

യംവേണ്ടാ: സൽഗുണനാഥന്റെ അപ്പനും അമ്മ
യും നല്ല ശീലക്കാരാകയാൽ ഏറിയനാളായി ഞാൻ
അവരെ സ്നേഹിച്ചുവരുന്നു: എന്റെ സ്വന്ത അപ്പ
നും അമ്മയും എന്നെ കരുതുന്നതുപോലെ അവർ
എന്നെ കരുതുന്നു. വേറൊരു കാര്യംകൂടെയുണ്ട: ഇ
ന്നലെ കണ്ട ചെറുപ്പക്കാരൻ എന്നെ ഒരിക്കൽ മാ
ത്രം കാണുകയും ഞാൻ സംസാരിക്കുന്നത അവൻ
കേൾക്കാതെ എന്നെ വിവാഹം ചെയ്യുന്നതിന ആ
ഗ്രഹിക്കയാൽ എന്റെ സൗന്ദര്യം കണ്ട മാത്രം അ
വന ബോധിച്ചതായിരിക്കണം. അങ്ങിനെയല്ല
ല്ലൊ വേണ്ടുന്നത; നേരെമറിച്ച തോട്ടക്കാരന്റെ മ
കനൊ, അവൻ എന്നെ നല്ലവണ്ണം അറികയാൽ
പിന്നീട ഇശ്ചാഭംഗം തോന്നുന്നതിന ഇടയില്ല എ
ന്ന പറഞ്ഞു. അവൾ പറഞ്ഞത ന്യായമെന്ന ഞ
ങ്ങൾ എല്ലാവരും സമ്മതിച്ചു: കാര്യം അങ്ങിനെ ത
ന്നെ ഉറെക്കയാൽ ഫുൽമോനിയും സാറായും അവ
രുടെ വീട്ടിൽ പോകയും ചെയ്തു. അവൾ പോയ
ഉടനെ ഞാൻ പാതിരിസായ്പിനോട സാറാ പറഞ്ഞ
തിൽ കുറ്റം പറവാനുണ്ടൊ? എന്ന് ചോദിച്ചു. ഒരു
പ്രകാരത്തിലുമില്ല, അവൾ പറഞ്ഞത ന്യായം ത
ന്നെ; ദുസ്തൎക്കക്കാരനായ ഒരു കാവ്യന കൂടെയും അ
തിന വിരോധം പറവാൻ കഴികയില്ലെന്ന ആയാ
ൾ പറകയും ചെയ്തു. ഉടനെ സ്മിത്തമദാമ്മ ആ പെ
ണ്ണ എന്റെ സ്വാധീനത്തിൽനിന്ന പോകെണ്ടാ
ത്തതുകൊണ്ട ഇനിക്ക ബഹു സന്തോഷംതന്നെ:
വിവാഹം കഴിയുമ്പോൾ എന്റെ വളപ്പിനകത്ത
ഒരു പുര പണിയിച്ച കൊടുത്ത അവളെ എല്ലായ്പോ
ഴും എന്റെ അടുക്കൽ പാർപ്പിച്ചു എങ്കിൽ കൊള്ളാ
യിരുന്നു എന്ന് ഇനിക്ക തോന്നുന്നു എന്ന പറഞ്ഞ
പ്പോൾ, പാതിരിസായ്പ പറഞ്ഞത എന്തെന്നാൽ, ഇ
പ്പോൾ എല്ലാകൂട്ടക്കാർക്കും നല്ല സമ്മതമായെന്ന ഇരിQ3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/191&oldid=180189" എന്ന താളിൽനിന്ന് ശേഖരിച്ചത്