ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮

വേണ്ട്വതില്ല എന്ന പാതിരിസായ്പ പറകയാൽ ചീ
വൎത്തനത്തിന്റെ പേൎക്ക ഒരു പിവാഹവിരുന്ന കഴി
ക്കുന്നതിന ഞാൻ നിശ്ചയിച്ചു. അവൾക്ക മാതാ
പിതാക്കന്മാർ ഇല്ലാഞ്ഞതിനാൽ ഭാഗ്യനാഥനെയും
ഫുൽമോനിയെയും കാൎയ്യങ്ങൾ എല്ലാം ഭരമേല്പിച്ചു;
ആവശ്യമുള്ള വസ്തുക്കൾ ഒക്കെയും വാങ്ങിക്കുന്ന
തിന ഭാഗ്യനാഥനെയും, പെരുമാറ്റത്തിന ഫുൽ
മോനിയെയും മറ്റ ചില സ്ത്രീകളെയും ചട്ടം കെ
ട്ടി: ആ ഗ്രാമത്തിലുള്ള ഒരു മൈതാന സ്ഥലത്ത
പന്തലുഇട്ടു. അത് സാറായും ശുദ്ധനും സത്യബോ
ധിനിയും കോരുണയുടെ ഇളയമകനും കൂടെ പുഷ്പം
കൊണ്ട നല്ല ഭംഗിയായി വിതാനിച്ചിരുന്നു. ആയ
യെയും ചിവൎത്തനത്തെയും എന്റെ വണ്ടിയിൽ ത
ന്നെ കയറ്റി പള്ളിയിൽ കൊണ്ടുപോയി, മണവാള
സ്ത്രീ നല്ലവിശേഷമായൊരു പട്ടകച്ചമുറി ഉടുത്താറെ
കാഴ്ചെക്ക ബഹു സുന്ദരി ആയിരുന്നു: എന്റെ വി
ശ്വസ്തയായ ആയയൊ നന്ദികൊണ്ടു നിറഞ്ഞിട്ട
ഞങ്ങൾ ഒരുമിച്ച വണ്ടിയോടിച്ച പോകുന്ന വഴി
യിൽ രണ്ട മൂന്ന പ്രാവശ്യം കൎത്താവെ, ഞാൻ നി
ന്നെ സ്തുതിക്കുന്നു എന്ന ഉച്ചത്തിൽ പറഞ്ഞു. ജ്ഞാ
നസ്നാനവും വിവാഹവും കഴിഞ്ഞ ശേഷം ഞങ്ങ
ൾ എല്ലാവരും കൂടെ ഗ്രാമത്തിൽ ചെന്നു; ഉടനെ
പച്ച വാഴയില ഇട്ട വിളമ്പും തുടങ്ങി: എല്ലാവരും
ഭക്ഷിച്ച സമ്പൂൎണ്ണന്മാരായ ശേഷം ഒരു കീൎത്തനം
പാടുകയും പാതിരIസായ്പ ആയയുടെയും മണവാള
ന്റെയും മണവാട്ടിയുടെയും പേൎക്ക വിശേഷമായ
ഒരു പ്രാൎത്ഥന കഴിക്കയും ചെയ്തു. ഏതാണ്ടൊ ഒ
രു സംഗതി വശാൽ സഭയിൽ നിന്നു പുറത്താക്ക
പ്പെട്ടിരുന്ന ഏതാനും ആളുകൾ ഒഴികെ ശേഷം പേ
ർ എല്ലാവരും അവിടെ കൂടിട്ടുമുണ്ടായിരുന്നു. ഒരു മാ
താവനുള്ളതിനെക്കാം അധികസ്നേഹം ഫുൽമോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/194&oldid=180192" എന്ന താളിൽനിന്ന് ശേഖരിച്ചത്