ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯

നിക്കു ചീവൎത്തനത്തിനോട ഉണ്ടായിരുന്നതിനാൽ
ചീവൎത്തനവും അപളുടെ ഭൎത്താവും ഫുൽമോനിയു
ടെ വീട്ടിൽ പോയി; അവർ പറെറദിവസി കാല
ത്ത കല്ക്കത്തായിക്കു കപ്പൽകേറി പോകുവാൻ നി
ശ്ചയിച്ചിരിക്കകൊണ്ട അവരെ രഹസ്യമായിട്ട ക
ണ്ട യാത്രചോദിക്കുന്നതിനും അല്പഗുണദോഷംവാ
ക്കുകൾ പറയുന്നതിനുമായിട്ട ഫുൽമോനിയുടെ വീ
ട വരെയും ഞാൻ കൂടെ പോയി. അവരോട യാത്ര
ചോദിച്ചുംകൊണ്ട വെളിയിൽ ഇറങ്ങിയപ്പോൾ
കോരുണ മേത്തരമായ ഒരു പട്ടകച്ചമുറി ഉടുത്തും
കൊണ്ട എന്റെ മുമ്പിൽ വന്ന, മദാമ്മെ! നിങ്ങൾ
ഇത് കണ്ടൊ? ഫുൽമോനി! നിയും നോക്ക; ഇന്ന
എന്റെ ഭാൎയ്യയെ കണ്ടാൽ ശേഷം പേരുടെ ഭാൎയ്യ
മാരെ പോലെ ഇരിക്കും; അത ന്ന അവൾക്ക് യോ
ഗ്യതയുമുണ്ട എന്നിങ്ങിനെ പറഞ്ഞു എന്റെ ഭൎത്താ
വ ഇന്ന കാലത്ത് ഇക്കച്ചമുറി ഇനിക്ക തന്നു. എ
ന്റെ വിവാഹനാൾ കഴിഞ്ഞതിൽപിന്നെ ഇത്രവി
ശേഷമായ കച്ചമുറി ഞാൻ ഉടുത്തിട്ടില്ല; ഇതിന്റെ വി
ല നാലരൂപാ ആകുന്നു: എന്നാൽ ഇപ്പോൾ അ
വൻ ദിവസംതോറും വേലെക്ക പോകുന്നത കൊ
ണ്ട അതിന്ന പാങ്ങുണ്ട്. പത്തരൂപാ വിലയുള്ളതി
ൽ ഒന്ന വാങ്ങിച്ച തരുന്നതിന ആഗ്രഹമുണ്ടെന്ന
അവൻ എന്നോട പറഞ്ഞു എങ്കിലും ഇത ഉള്ളത
കൊണ്ട മറ്റത കൂടിയെകഴിവു എന്ന ഇനിക്ക ആ
ഗ്രഹിമല്ല. അല്പമായിട്ടുള്ള ൟ താല്പൎയ്യം എന്നോട
തോന്നുവാൻ അവന്ന മനസ്സുവരുത്തിയ ആ സ്നേ
ഹംകൊണ്ട ഇനിക്ക സന്തോഷം തന്നെ എന്ന പ
റഞ്ഞു. അപളുടെ ദയശീലം കൊണ്ടു അവളുടെ ഭ
ൎത്താവ നല്ലവനായി തീൎന്ന എന്ന കാണിപ്പാൻ ഇ
ത വേണ്ടുവോളം മതിയായിരുന്നതിനാൽ ഫുൽമോ
നി സന്തോഷം കൊണ്ടു കൈകൊട്ടി “യഹോവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/195&oldid=180193" എന്ന താളിൽനിന്ന് ശേഖരിച്ചത്