ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കൽ വന്ന എന്നോട, ഫുൽമോനീ! കഴിഞ്ഞ ആ
ണ്ടിൽ നിന്റെ മക്കളെ എന്റെ മകനായ മോശ
യെ കൊണ്ട വിവാഹം ചെയ്യിക്കുന്നതിന നിനക്ക
മനസ്സില്ലാഞ്ഞല്ലോ. ഇപ്പോഴൊ നിനക്ക ബുദ്ധിമു
ട്ടാകുന്നുവല്ലൊ. ൟ വിവാഹം ഇങ്ങിനെ തന്നെ ക
ഴിച്ചാൽ, നിനക്ക പരമസൌഖ്യം വരും സംശയമില്ല.
അങ്ങിനെ ഉറച്ചു എങ്കിൽ അവളെ മദ്രാസിന അ
യക്കാതെ, നമുക്ക വിവാഹം ഇപ്പോൾ കഴിക്കാം.
വൈദ്യനെ ജൊടുപ്പാനുള്ള പണം നിന്റെ മരുമക
ൻ കൊടുത്ത തീൎക്കയും ചെയ്യും എന്ന പറഞ്ഞു. അ
തിന്ന ഞാൻ ഇല്ല, ഇല്ല. നിന്റെ മകൻ ചാരായ
ക്കടയിൽ കൂടക്കൂടെ പോകുന്നത ഞാൻ കണ്ടിട്ടു
ണ്ട. പ്രു കുടിയനെ കൊണ്ട എന്റെ മകളെ വി
വാഹം ചെയ്യിക്കയില്ലെന്ന ഞാൻ ഒരു സംവത്സ
രം മുമ്പെ പറഞ്ഞത പോലെ ഇപ്പോഴും പറയുന്നു.
അവൾ ആയ വേലെക്ക പോകുന്നത ഇതിൽ നൂറി
രട്ടി നല്ലതാകുന്നു എന്ന പറഞ്ഞു. ഉടനെ ആ കിഴ
വി കടുങ്കോപത്തോടെ പോയി. സാറായെ ദൂരദിക്കി
ൽ അയപ്പാൻ ഞാൻ ആഗ്രഹിച്ചത അവൾക്ക ഗൎഭ
മുള്ളതകൊണ്ട, ഗോപ്യമായി പിള്ള അഴിപ്പാനാ
യിട്ട ആകുന്നു എന്ന ഒരു കള്ള ശ്രുതി പറഞ്ഞ പ്ര
സ്ഥാപപ്പെടുത്തി. ഞങ്ങൾ അത ഗണ്യമാക്കിയില്ല.
ഞങ്ങളുടെ ആശ്രയം ദൈവത്തിൽ ആയിരുന്നു.
അത ഉള്ളത എന്ന ആരും വിശ്വസിച്ചതും ഇല്ല.
എന്തെന്നാൽ എന്റെ മകൾ ഒരു പതിവൃതയായി
രുന്നു എന്ന എല്ലാവരും അറിഞ്ഞിട്ടുണ്ടായിരുന്നു.

ഫുൽമോനി പിന്നെയും പറഞ്ഞു, അമ്മെ! സാ
റായെ വിവാഹം ചെയ്വാൻ ആഗ്രഹിച്ച ബാല്യ
ക്കാരനെ കുറിച്ച ഇവിടെ വന്ന പറഞ്ഞ സ്ത്രീയു
ടെ മകൻ ൟ മോശ തന്നെ. അവന്റെ പാവ
പ്പെട്ട ഭാൎയ്യയുടെ വസ്തുതയെ കുറിച്ച അല്പം നിങ്ങB2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/21&oldid=180004" എന്ന താളിൽനിന്ന് ശേഖരിച്ചത്