ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ന്നു എന്ന കാണ്മാനായിട്ട ഓടി. ഫുൽമോനിയുടെ
വസ്ത്രം മുമ്പിലത്തെതവണ കണ്ടതപോലെ വെള്ള
യല്ലാഞ്ഞു. അവൾ വേലകൊണ്ട നന്നാമുഷിഞ്ഞ
ഭാവമുള്ളവളായിരുന്നു. എന്നുട്ടും അവൾ പുഞ്ചിരി
യോടും കൂടെ ഇനിക്ക സലാം തന്ന മദാമ്മെ! ഇന്ന
ശനിയാഴ്ച അല്ലാഞ്ഞുഎന്നുവരികിൽ നിങ്ങൾ വ
ന്നൗടനെ ഞാൻ വെളിയിൽ വന്നേനെ എന്ന പ
റഞ്ഞു. അന്നേരം ഞാൻ അവളോട, ഇപ്പോൾ നി
ന്റെ വേല എല്ലാം തീൎന്നൊ ഫുൽമൊനീ? എന്ന
ചോദിച്ചു. അതന്ന അവൾ മുഴുവനും തീൎന്നില്ല മ
ദാമ്മെ! ഇനി നാളത്തെവകെക്ക ഒരു കറിവെപ്പാ
നുണ്ട എന്ന പറഞ്ഞതകേട്ട ഇനിക്ക ആശ്ചൎയ്യം
തോന്നി. നാളെത്തെവകെക്കൊ? എന്ന ചോദിച്ച
പ്പോൾ, അവൾ ഉത്തരമായിട്ട ശനിയാഴ്ച ചെയ്യാ
കുന്നത ഒന്നും ഞായറാഴ്ച ചെയ്ക ഞങ്ങളുടെ വീട്ടി
ൽ ചട്ടമില്ല. അതകൊൺറ്റ ശനിയാഴ്ചതോറും ഞങ്ങ
ൾ കുറെശ്ശെ ഇറച്ചി വാങ്ങിച്ച കറിവെക്കുക പതി
വാകുന്നു. അത മീൻ പോലെ ചീത്തയായിപോകാ
തെ രൺറ്റദിവസത്തേക്ക ഇരിക്കുന്നത തന്നെയുമല്ല
കുഞ്ഞുങ്ങൾക്ക അത ഒരു വിരുന്ന ആകുന്നുതാനും.
വേനൽകാലത്ത ഞങ്ങൾ പയറതന്നെ തീന്നുകയ
ല്ലാതെ അന്ന ഒന്നും വാങ്ങിക്ക പതിവില്ല എന്ന പ
റഞ്ഞു. ഉടനെ ഞാൻ അവളോട ഫുൽമോനീ! നി
ന്നെ ഞാൻ നിറുത്തി താമസിപ്പിക്കയില്ല. ശാബത
ദിവസത്തെവകെക്ക തലെദിവസംതന്നെ വട്ടംകൂട്ടു
ന്നത കൊള്ളാം. നിന്റെ മക്കളെ ഇങ്ങൊട്ട അയ
ച്ചുംവെച്ച നീ പോയി നിന്റെ വേല തീൎക്കെവേ
ണ്ടു എന്ന പറഞ്ഞപ്പോൾ സലാം ചെയ്തു പോകുവാ
ൻ ഭാവിച്ചാറെ, ആ പുത്തൻ പൂച്ചെടിയുടെ അല
ങ്കാരംകണ്ട അവളുടെ കണ്ണ മയങ്ങി മദാമ്മെ! ഞാ
ൻ നട്ട വളൎത്തുന്ന പൂച്ചെടികളോട കൂടെ ൟ പൂച്ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/35&oldid=180020" എന്ന താളിൽനിന്ന് ശേഖരിച്ചത്