ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

പ്പോൾ അവളുടെ മനസ്സിൽ കോളുകൊണ്ടതപോ
ലെ ഇതിന്ന മുമ്പിൽ ഞാൻ കണ്ടിട്ടില്ല. അവൾ ഉരി
യാടാതെനിന്നുഎന്നുവരികിലും, അവളുടെ കണ്ണിൽ
കണ്ണുനീര നിറഞ്ഞതിന്നു. ഞാൻ ആ പൈതങ്ങളോ
ട സംസാരിക്കെണമെന്ന അവൾക്ക ആഗ്രഹമുള്ള
പ്രകാരം തോന്നുകയും ചെയ്തു. എന്നാൽ അവർ
ശാബത ദിവസത്തെ ശുദ്ധമായി ആചരിക്കുന്നത
ഇന്നപ്രകാരമെന്ന കേട്ടതകൊണ്ട ഇനിക്ക ബഹു
സന്തോഷമായിരുന്നു. അതിനെ കുറിച്ച കുറെക്കൂടെ
കേൾക്കെണമെന്ന ആഗ്രഹിച്ചിട്ട, ശുദ്ധാ നിങ്ങൾ
ശാബതദിവസം മുഴുവനും ആചരിക്കുന്നത എങ്ങി
നെയെന്ന എന്നോട പറക എന്ന പറഞ്ഞപ്പോൾ
അവൻ ഉത്തരമായിട്ട, അതിനെകുറിച്ച വിവരം
പറയണമെങ്കിൽ ഇന്ന രാത്രിതുടങ്ങിയുള്ള വസ്തു
ത പറയെണമല്ലൊ. എന്തെന്നാൽ ശാബതദിവ
സം തുടങ്ങുന്നത ശനിയാഴ്ചരാത്രിയിൽ ആകുന്നു എ
ന്ന അപ്പൻ പറയുന്നു. ഇന്ന രാത്രിയിൽ ഞങ്ങളു
ടെ അത്താഴം കഴിഞ്ഞ അമ്മയുടെ വീട്ടുവേല തീരു
മ്പോൾ ഞങ്ങൾ സങ്കീൎത്തനങ്ങൾ പാടുകയും പി
ന്നീട അപ്പൻ വേദവാക്യത്തിൽനിന്ന ഒരു അദ്ധ്യാ
യം വായിക്കയും ചെയ്തശേഷം നാളത്തെ ദൈവശു
ശ്രൂഷയെ അനുഗ്രഹിക്കേണമെന്ന ദൈവത്തോട
അപേക്ഷിക്കും. ആ അപേക്ഷയിൽ ഞങ്ങൾ പട്ട
ക്കാരന്നവേണ്ടിയും അവനിൽനിന്ന കേൾക്കുന്ന
വചനങ്ങളെ സ്വീകരിച്ച അവയാൽ പ്രയോജനം
വരേണ്ടുന്നതിന്ന ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കേ
ണമെന്ന ഞങ്ങളുടെ തനതപേൎക്ക വേണ്ടിയും പ്രാ
ൎത്ഥിക്കയും ചെയ്യും എന്ന പറഞ്ഞു. ഉടനെ സത്യബോ
ധിനി പറഞ്ഞത എന്തെന്നാൽ, ശാബതദിവസം
തുടങ്ങുന്നത എങ്ങിനെയെന്ന ഞാൻ പറയാമല്ലൊ.
അന്നകാലത്ത ചോറമാത്രം തയ്യാറായാൽ മതി. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/37&oldid=180022" എന്ന താളിൽനിന്ന് ശേഖരിച്ചത്