ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ഘനം ചെയ്തകൊണ്ട ഇനിക്ക ബഹു ദുഃഖം തോ
ന്നുന്നു എന്ന ഞാൻ പറഞ്ഞു. അപ്പോൾ അവൾ,
അല്ലാതെ ഞാൻ എന്ത ചെയ്യുന്നു മദാമ്മേ! അഗതി
കളാകുന്ന ഞങ്ങൾക്ക അധിക ഭക്തിമാന്മാരായിരി
പ്പാൻ കഴിയുന്നതല്ല. അതതന്നെയുമല്ല, മറ്റ അ
നേകം ക്രിസ്ത്യാാനികളും ഇങ്ങിനെ ചെയ്യുന്നുണ്ട എ
ന്ന പറഞ്ഞപ്പോൾ ഞാൻ, അനേകമ്പേർ അങ്ങി
നെ ചെയ്യുന്നതകൊണ്ട നീയും ചെയ്യുന്നത ശരി
യാകയില്ല. നിന്റെ അയൽക്കാരിയായ ഫുൽമോനി
യുടെ ദൃഷ്ടാന്തം നീ കണ്ട പഠിക്കാത്തത എന്തകൊ
ണ്ട? എന്ന ചോദിച്ചു. ഉടനെ കോരുണ പറഞ്ഞു,
അവക്കെപോലെയുള്ള ക്രിസ്ത്യാനികൾ തുലോം ചു
രുക്കമെയുള്ളു. എന്ന തന്നെയല്ല, അവൾ ആസ്തി
യുള്ളവൾ ആകകൊണ്ട ഞങ്ങളാൽ ചെയ്വാൻ കഴി
യാത്ത അനേകം കാൎയ്യങ്ങൾ അവൾക്ക ചെയ്വാൻ
കഴിയുമെന്ന പറഞ്ഞതിന്ന പ്രത്യുത്തരമായിട്ട ഞാ
ൻ അവളോട, ഫുൽമോനി ആസ്തിയുള്ളവൾ എന്ന
ഇപ്പോൾ രണ്ട പ്രാവശ്യം ഞാൻ കേട്ടാറെ നിനക്ക
അവളോട അല്പം പൈശൂന്യം ഉണ്ടെന്ന ഇനിക്ക
തോന്നുന്നു. അവളുടെ ഭൎത്താവിന്ന ഏഴ രൂപായെ
ശമ്പളം ഉള്ളു. എന്ന നിനാക്ക വല്ലവണ്ണം അറിയാമ
ല്ലൊ. പിന്നെ ഫുൽമോനിയുടെ വൈഭവവും ദേഹ
പ്രയത്നവിം കൊണ്ടത്രെ കാൎയ്യങ്ങൾ നല്ലതിൻവണ്ണം
നടന്ന പോകുന്നത. എന്നാൽ സകലത്തിലും പ്ര
ധാനമായിട്ട "ആദ്യം ദൈവത്തിന്റെ രാജ്യത്തെ
യും അവന്റെ നീതിയെയും അന്വേഷിപ്പിൻ; അ
പ്പോൾ ൟ വസ്തുക്കൾ ഒക്കെയും നിങ്ങൾക്ക നല്ക
പ്പെടും" എന്ന പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ
സകല വഴികളിലും ആ കുഡുംബക്കാൽ നടക്കുന്നു.
അതുലൊണ്ട "ദൈവത്തിന്റെ അനുഗ്രഹം അവരു
ടെ കോട്റ്റയിലും അവരുടെ നിക്ഷേപത്തിലും" ഉണ്ടെD2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/45&oldid=180031" എന്ന താളിൽനിന്ന് ശേഖരിച്ചത്