ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

തിനെ പാതിരി സായ്പിന്റെ മദാമ്മായെ ഏല്പിക്കയും
ചെയ്യേണമെ. ഇപ്പോൾ ഞാൻ എന്റെ ലോകജോ
ലികളെ ഒതുക്കിയിരിക്കുന്നു. എന്നാൽ എന്റെ നിത്യ
അരിഷ്ടതയെ നീക്കുവാൻ ഞാൻ എന്ത ചെയ്യേണ്ടു?
അയ്യൊ! അയ്യൊ! നരകത്തിൽ എന്നന്നേക്കും പാ
ൎക്കുന്നത ഞാൻ എങ്ങിനെ സഹിക്കും? ഇത കേട്ട ഉ
ടനെ, അവന്റെ ഭാൎയ്യ അവന്റെ മടിയിൽ വീണ
ഉച്ചത്തിൽ കരഞ്ഞ പറഞ്ഞു, നീ നരകത്തിൽ പോ
കുന്നത എന്തിന? നീ നരകത്തിൽ പോകയില്ല. ഫു
ൽമോനിയമ്മ പറഞ്ഞ പ്രകാരം യേശുവിന്റെ ക
യ്യെ പിടിച്ചുകൊൾക, പൈടിച്ചുകൊൾക. എന്നാൽ
മൊശ തലകുലുക്കി പറഞ്ഞു, ഇല്ല, ഇല്ല; യേശു എ
ന്നെ കൈക്കൊള്ളുകയും രക്ഷിക്കയും ഇല്ല. എന്റെ
രക്ഷയുടെ നാൽ കഴിഞ്ഞുപോയി, കഴിഞ്ഞുപോയി;
അയ്യൊ! അയ്യൊ! ഞാൻ എന്ത ചെയ്യേണ്ടു? ഇതി
ന്റെ ശേഷം അവൻ മലൎന്ന ചരിഞ്ഞ കുറെ നേ
രത്തിനിടയിൽ അവന്റെ ആത്മാവ ഒരുക്കപ്പെടാ
തെ സകല ഭൂമിയുടെയും വിധികൎത്താവിന്റെ ന്യാ
യാസനത്തിന്റെ മുമ്പാകെ നില്പാൻ പോകയും ചെ
യ്തു.

അന്ന വൈകുന്നേരത്ത ഞാൻ വീട്ടിൽനിന്ന
പോയപ്പോൾ ൟ ദുഃഖകാഴ്ച കാണ്മാൻ ഇടവരു
മെന്ന ഞാൻ വിചാരിച്ചിരുന്നില്ല അത കണ്ടത
കൊണ്ട എന്റെ ഉള്ളിൽ ബഹു വിഷാദം കൊണ്ടു.
ചീവൎത്തനവും കിഴവിയും ശവത്തിന്മേൽ വീണ,
ബങ്കാളഷ്റ്റ്രീകൾ ചെയ്തുവരുന്ന പ്രകാരം തങ്ങളുടെ
തലകളെ കല്ലിന്മേൽ അടിക്കയും, ഉച്ചത്തിൽ നില
വിളിച്ച ആ ചത്തപോയവനിൽ ഉണ്ടായിരുന്നത
ല്ലാതെയുള്ള സുകൃതങ്ങൾ അവനിൽ ഉണ്ടായിരുന്നു
എന്നും പറഞ്ഞ പ്രലാപിക്കയും ചെയ്തു. ഫുൽമോ
നി ഉമ്മരത്ത ഇരുന്ന തന്റെ കഒകൊണ്ട മുഖംE

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/55&oldid=180041" എന്ന താളിൽനിന്ന് ശേഖരിച്ചത്