ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ത്തിന്റെ കോപവും, നമ്മെ രക്ഷിപ്പാൻ ആഗ്ര
ഹിച്ചിട്ടും നാം തള്ളിക്കളഞ്ഞവനും, തന്റെ കല്പന
യെ നടത്തിപ്പാൻ സൎവശക്തിയുള്ളവനും, ദോഷ
ത്തെ വെറുക്കുന്നവനുമായ കുഞ്ഞാടിന്റെ കോപ
വും സഹിക്കുന്നത എത്ര ഭയങ്കരമായ ശിക്ഷ അ
യ്യൊ! അയ്യൊ! ക്രിസ്ത്യാനികൾ എന്ന പേർ പറ
ഞ്ഞിട്ടും ൟ സത്യങ്ങൾക്ക ശ്രദ്ധകൊടുക്കാത്തവർ
എത്ര പേർ ഉണ്ട. "സ്വസ്ഥമുള്ളവൎക്ക വൈദ്യനെ
കൊണ്ട ആവശ്യമില്ല രോഗികാളായുള്ളവൎക്കെയുള്ളു."
എന്നാൽ എത്ര ആയിരം പേർ പാപമാകുന്ന വ്യാ
ധി പിടിച്ചിട്ടും തങ്ങൾക്ക സൌഖ്യമെന്ന പറഞ്ഞ
സൌഖ്യപ്പെടുവാനായിട്ട മഹാ വൈദ്യന്റെ അടു
ക്കൽ ചെല്ലുന്നില്ല. ഇങ്ങിനെ ചെയ്യുന്നത ഉപേ
ക്ഷകൊണ്ടാകുന്നു. അവർ ഫെലിക്സിനെ പോലെ
പിന്നീട അനുതപിച്ച കൊള്ളാമെന്ന നിശ്ചയിച്ച
ഒന്നിനൊന്നിന താമസിക്കയും ആ സമയം വരു
ന്നതിന മുമ്പെ മരിച്ച പോകയും ചെയ്യുന്നു. എ
ന്നാൽ ആരും തന്നെ ലോക കാൎയ്യങ്ങളിൽ ഇത്ര
ഭോഷത്വം കാണിക്കുന്നില്ല. മേടമാസത്തിൽ ഉണ
ങ്ങി കടുത്ത കിടക്കുന്ന ഭൂമിയിൽ മഴ പെയ്യുമ്പോൾ
ഒരുത്തനും നിലം ഉഴുവിക്കുന്നതിന ഉപേക്ഷ വി
ചാരിക്കുന്നില്ല. ഉഴുന്നതിനുള്ള സമയം അപ്പോൾ
ആകുന്നു എന്നും അപ്പോൾ ഉദാരതകാണിച്ചാൽ
കൊയിത്ത കാലത്ത കൊയ്ക ഇല്ലെന്നും അവർ അ
റിയുന്നു. എന്നാലൊ മനുഷ്യർ രക്ഷയുടെ നാളി
നെ ഉപേക്ഷിക്കയും നിരാശയോട മരിച്ച നഷ്ടമാ
യി പോകയും ചെയ്യുന്നു. ചിലർ മേൽ പറഞ്ഞ ബാ
ലിഭക്കാരനെ പോലെ സത്യത്തെ അറിഞ്ഞിട്ടും അ
തിനെ അനുസരിക്കുന്നില്ല. പാപം തെറ്റ എന്ന
അവർ അറിഞ്ഞിട്ടും അതിനെ തന്നെ ചെയ്തുവ
രുന്നു. യേശുക്രിസ്തു ഏക വീണ്ടെടുപ്പുകാരൻ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/58&oldid=180045" എന്ന താളിൽനിന്ന് ശേഖരിച്ചത്