ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

അറിഞ്ഞിട്ടും അവന്റെ അടുക്കൽ ചെല്ലുവാൻ അ
വൎക്ക മനസ്സില്ല എന്ന തന്നെയുമല്ല, ഭയം കൂടാതെ
പാപം ചെയ്വാനായിട്ട തങ്ങളുടെ സാക്ഷാൽ ഉള്ള
അവസ്ഥയെ കാണാതെയിരിപ്പാൻ അവർ തങ്ങ
ളുടെ കണ്ണുകളെ അടെച്ച കളകയും ചെയ്യുന്നു. കപ്പ
ൎന്നഹോം, ബെതസയിദാ, കോറാസിൻ എന്നുള്ളദി
ക്കുകാർ ദൈവ പുത്രനെ തള്ളികളഞ്ഞത ഇപ്രകാര
മായിരുന്നു. ഇന്നെ വരെയും അനേകായിരം പേ
ർ അവരുടെ ദുഷ്ടദൃഷ്ടാന്തങ്ങളെ കണ്ട പഠിക്കുന്നു.
അയ്യൊ! അവിശ്വാസമാകുന്ന ൟ പാപം, സുവി
ശേഷത്തെ പരസ്യമായി ധിക്കരിക്കുന്ന ൟ പാ
പം തന്നെ മനുഷ്യർ ചെയ്യുന്നതിലേക്ക വലിയ
പാപവും അധിക ശിക്ഷെക്ക ഇടവരുത്തുന്നുതുമാ
കുന്നു. "യജമാനന്റെ ഇഷ്ടം അറിഞ്ഞുംകൊണ്ട
അതിനെ ചെയ്യാത്ത ഭൃത്യൻ അനേകം അടികൾ
കൊള്ളും" ഹാ! മനുഷ്യർ ബുദ്ധിമാന്മാരായിരുന്ന,
ൟ ഭയബ്കരകാൎയ്യങ്ങളെ കുറിച്ച വിചാരിച്ചു എങ്കി
ൽ കൊള്ളായിരുന്നു.

൪ അദ്ധ്യായം.

മുമ്പിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ സംഗതി
കൾ സംഭവിച്ച രണ്ട ദിവസം കഴിഞ്ഞശേഷം മ
രിച്ച പോയ മോശയുടെ വീട്ടിൽ ഞാൻ ചെല്ലാമെ
ന്ന പറഞ്ഞിരുന്ന പ്രകാരം വീൺറ്റും പോയി. ഞാ
ൻ ൟ വേള ചെന്നതകൊണ്ട ആ വീട്ടുകാൎക്ക എ
ന്നെകൊണ്ട അല്പ ഉപകാരം ഉണ്ടായി നിശ്ചയം.
എന്തെന്നാൽ തിരക്കം ചെയ്തശേഷം ചീവൎത്തന
ത്തന അവളുടെ ഭൎത്താവിന്റെ ശവസംസ്കാരം ക
ഴിഞ്ഞ ഉടനെ പ്രസവവേദന തുടങ്ങി ഇരുപത്ത
നാല മണി നേരത്തോളം ആയാരെയും പ്രസവE3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/59&oldid=180046" എന്ന താളിൽനിന്ന് ശേഖരിച്ചത്