ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ൽ ആക്കി മാസന്തോറും അടുത്തുണും കല്പിച്ച തരു
ന്നു. കൽകത്തായിൽ അദ്ദേഹത്തിനെ അജ്ഞാന
വേലക്കാരോട കൂടെ പാൎക്കുന്നതിനെക്കാൾ ഇവി
ടെ ക്രിസ്ത്യാനി സ്നേഹിതന്മാരുടെ ഇടയിൽ പാൎക്കു
ന്നത എന്റെ വയസ്സകാലത്തിൽ ഇനിക്ക അധി
ക സന്തോഷമായിരിക്കുമെന്ന വിചാരിച്ചിട്ടത്രെ
അയാൾ എന്നെ ഇവിടെ ആക്കിയത. അങ്ങിനെ
തന്നെ ഇനിക്ക ബഹു സന്തോഷം ആകുന്നുതാനും.
പാതിരിസായ്പിന്റെ മദാമ്മെക്ക എ
ന്നോട ബഹു സ്നേഹമാകയാൽ മാസത്തിൽ ഒരിക്ക
ൽ എന്നെ വന്ന കാളുകയും, എന്റെ കൊച്ചുസാ
യ്പ കൊടുത്തയക്കുന്നപണം അപ്പോൾകൂടെ കൊണ്ടു
വന്ന തരികയും ചെയ്യുന്നു, ഫുൽമോനിയും അവളു
ടെ വീട്ടുകാരും എന്നോട കാണിക്കുന്ന ദയ പറവാ
ൻ കഴിയുന്നതിൽ അധികമാകുന്നു. സത്യബോധി
നിയുടെ അപ്പൻ എന്നെ അമ്മ എന്നും ആ പൈ
തങ്ങൾ എന്നെ അമ്മുമ്മ എന്നും വിളിക്കുന്നു. ഇ
ങ്ങിനെ അവർ വിളിക്കുക മാത്രമല്ല, സ്വന്തപുത്രന്മാ
രും പുത്രിമാരും ചെയ്യേണ്ടുന്ന മുറ അവർ നല്ലവ
ണ്ണം ഇനിക്ക ചെയ്തുംവരുന്നു. ഞാൻ ഇവിടെ വ
ന്നതില്പിന്നെ എന്റെ കൊച്ചുസായ്പിനെ രണ്ട
പ്രാവശ്യം കണ്ടിട്ടുണ്ട. അയാൾ ൟ ആറ്റുവഴി
പോകുമ്പോൾ ബോട്ട അടുപ്പിച്ച എന്നെ വന്ന കാ
ണുകയുണ്ട. ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒക്കെ
യും ഇരുപാട്ടുകാൎക്കും ബഹു സന്തോഷംതന്നെ. ഞ
ങ്ങൾ പ്രാൎത്ഥിച്ചുംകൊണ്ട പിരികയും ചെയ്യുന്നു. അ
ങ്ങിനെതന്നെ നിങ്ങളും ഇവിടെനിന്ന പോകുന്ന
തിനമുമ്പെ എന്നോടകൂടെ പ്രാൎത്ഥിക്കുമെന്ന ഇനിക്ക
തോന്നുന്നു എന്ന അവളോട പറഞ്ഞു. അവളുടെ
അപേക്ഷപ്രകാരംതന്നെ ഞാൻ അവളോട കൂടെ
പ്രാൎത്ഥിച്ചു. ആ പ്രാൎത്ഥനയിൽ മേലാൽ ഞങ്ങൾ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/76&oldid=180067" എന്ന താളിൽനിന്ന് ശേഖരിച്ചത്