ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

രുപെരും തമ്മിൽ കണ്ട സംസാരിപ്പാൻ ഇടവരെ
ണമെന്നും അതിന പരമപിതാവിന്റെ അനുഗ്ര
ഹം നല്കെണമെന്നും വിശേഷാൽ അപേക്ഷിക്കകൂ
ടെ ചെയ്തു. ഞങ്ങൾ മുട്ടിന്മേൽനിന്ന എഴുനീറ്റ ഉട
നെ അവൾ എന്നോട മദാമ്മെ! നിങ്ങൾ ചിലപ്പോ
ൾ എന്നെ വന്ന കണ്ട, വേദപുസ്തകത്തിന്റെ അ
ൎത്ഥം പറഞ്ഞ തരുന്നതിനും അഗതിയാകുന്ന എന്നോ
ട കൂടെ സാഷ്ടാംഗംവീണ അപേക്ഷിക്കുന്നതിനും,
നിങ്ങൾക്ക സാക്ഷാൽ ആഗ്രഹം ഉണ്ടെങ്കിൽ അ
പ്പോൾ ദാവീദിനെപോലെ "കണ്ടാലും എന്റെ പാ
നപാത്രം കവിഞ്ഞ ഒഴുകുന്നു" എന്ന ഇനിക്ക നേ
രായിട്ട പറയാം. ൟ മനോഹരമായ വാൎത്ത മുഴുവ
നും വയസ്സചെന്ന പരമായി എന്നോട പറഞ്ഞ
പ്രകാരംതന്നെ ഞാൻ എഴുതിയിരിക്കുന്നു. ഞാൻ
അതിനോട ഒന്നും കൂട്ടി പറഞ്ഞെകഴിവുഎന്നില്ല
ല്ലൊ. പിന്നത്തേതിൽ ഞാൻ എന്റെ വീട്ടിൽനിന്ന
ബഹുദൂരം പോന്നുപോയി എന്ന കണ്ടിട്ട, ക്രിസ്തു
വിന്റെ ആ ശിഷ്യത്തിയുമായിട്ട സ്നേഹത്തോട
യാത്രപറഞ്ഞ വണ്ടിയിൽ കേറി ഓടിച്ചു. ഞാൻ വീ
ട്ടിലേക്ക തിരിച്ച പോകുന്ന വഴിയിൽ എന്റെ മന
സ്സിൽ ഉണ്ടായ വിചാരങ്ങൾ എളുപ്പത്തിൽ വൎണ്ണി
ച്ച പറയാകുന്നത അല്ല. എന്നാൽ ഞങ്ങൾക്കുണ്ടാ
യിരുന്നതപോലെയുള്ള സന്തോഷം ൟ അജ്ഞാന
വനാന്തരെ ആൎക്ക ഉണ്ടായിട്ടുണ്ടൊ, അവർ മാത്ര
മെ ആ വിചാരങ്ങളെ എളുപ്പത്തിൽ അറികയുള്ളു.
ഒരു ആത്മാവതന്നെ, സഭയുടെ കൎത്താവും തലവ
നുമായ രിക്കുന്ന ക്രിസ്തുവിൽ ശരീരത്തിന്റെ അവ
യവങ്ങളെ എല്ലാം കൂട്ടിച്ചേൎക്കുന്നു എന്ന നമുക്ക ന
ല്ല ബോധത്തോട കൂടിയ അറിവ ഉണ്ടാകുമ്പോൾ,
ആ അറിവ യേശുവിന്റെ രക്തത്തിൽ നമുക്ക ത
ന്നെ അവകാശം ഉണ്ടെന്ന ഒരു നല്ല സാക്ഷിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/77&oldid=180068" എന്ന താളിൽനിന്ന് ശേഖരിച്ചത്