ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ക്കുന്നു. ലോകത്തിൽ ഇനിക്കുള്ള സകല ബന്ധുക്ക
ളോടും ചാൎച്ചക്കാരോടും ഉള്ളതിനെക്കാൾ അധിക
സ്നേഹമാകുന്ന പാശം കൊണ്ട ൟ സ്ത്രീയും ഞാനും
തമ്മിൽ കെട്ടപെട്ടുപോയി എന്ന ഇനിക്ക തോന്നി.
ഞങ്ങൾക്ക തമ്മിലുള്ള ൟ അടുപ്പം നിത്യമായി നി
ല്ക്കുന്നതാകുന്നു എന്ന തന്നെയുമല്ല, താമസയാതെ
സ്വൎഗ്ഗരാജ്യത്തിൽ ആട്ടിൽകുട്ടിയുടെ കല്ല്യാണവിരു
ന്നിനഞങ്ങൾ ഒന്നിച്ച ഇരിക്കേണ്ടിവരും എന്നുള്ള
വിചാരം എന്റെ മനസ്സിൽ നന്നായിട്ടുണ്ടാകയും
ചെയ്തു.

൫ാം അദ്ധ്യായം.

പാവപ്പെട്ട കോരുണയെ ഞാൻ മറന്നുകളഞ്ഞു
എന്നൊ, അവൾ നന്നായി വരുമെന്നുള്ളത ആശ
യില്ലാത്ത കാൎയ്യം എന്ന ഞാൻ വിചാരിച്ചകളഞ്ഞു
എന്നൊ വായനക്കാൎക്ക തോന്നിപോകുമായിരിക്കും.
എന്നാൽ കാൎയ്യം അങ്ങിനെയല്ലാഞ്ഞു. അവളുടെ വൃ
ത്തികെട്ട വീടിനെയും മുഴിഞ്ഞ മുഖഭാവത്തെയും കു
റിച്ചുള്ള ഓൎമ്മ പലപ്പോഴും എന്റെ മനസ്സിന വിരോ
ധമായിട്ട എന്റെ ഉള്ളിൽ ഉണ്ടായി. എന്നാൽ അ
വളുടെ കാൎയ്യം ദിവസമ്പ്രതി ദൈവത്തോട പ്രാൎത്ഥ
നയിൽ ഞാൻ ബോധിപ്പിച്ചവന്നു എങ്കിലും, അ
വൾക്ക നിലനില്ക്കത്തക്ക ഒരു ഉപകാരം ചെയ്തു
കൊടുക്കുന്നതിന ഏതെങ്കിലും ഒരുവഴി നോക്കിയ
ല്ലാതെ അവളെ ചെന്ന കാണുകയില്ലെന്ന വെച്ച
അവളുടെ വീട്ടിൽ ഞാൻ പോകാതിരുന്നു. മുമ്പ ഞാ
ൻ അവിടെ ചെന്നപ്പോൾ കണ്ട കൊച്ചു ചെറുക്ക
ൻ ധൈൎയ്യവും ഉണൎച്ചയും ഉള്ളവൻ എന്ന തോ
ന്നിയത കൂടാതെ അവന്ന ഒരു ജ്യേഷ്ടൻ ഉണ്ടെ
ന്നും കേട്ടിരുന്നതിനാൽ, ഏത വിധത്തിൽ എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/78&oldid=180069" എന്ന താളിൽനിന്ന് ശേഖരിച്ചത്