ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

പ്രാൎത്ഥിക്കയും ചെയ്യും. അവൻ സത്യമായി മനസ്സ
തിരിഞ്ഞില്ല എന്നുവരികിലും നിന്റെ നിമിത്തമായി
ട്ട ദൈവം അവനെ ദുഷ്ടതയിൽനിന്ന തടുക്കും എ
ന്ന പറഞ്ഞപ്പോൾ, കോരുണ പിന്നെയും കണ്ണു
നീര പൊഴിച്ച പറഞ്ഞു, മദാമ്മെ! അവൻ നന്നാ
യി വരുമെന്ന ഇനിക്ക ഒട്ടും ആശയില്ല; അവൻ
നന്നായില്ലെങ്കിലും ഞാൻ ഒരു സത്യക്രിസ്ത്യാനി
ആയെങ്കിൽ കൊള്ളായിരുന്നു എന്ന ചിലപ്പോ
ൾ ഞാൻ നന്നാ ആഗ്രഹിക്കയുണ്ട. ഇഹലോകത്തി
ൽ ഇനിക്ക വളരെ അരിഷ്ടതയുണ്ടായിട്ടുണ്ട എന്ന
ദൈവത്തിന അറിയാം. ഇതിനെക്കാൾ ഭാഗ്യമായി
ട്ടും മഹിമയായിട്ടും ഉള്ള വേറൊരു ലോകത്തിന്നായി
ട്ട കാത്തിരിപ്പാനിണ്ടെന്ന വരികിൽ അത ഇനിക്ക
ബഹു ആശ്വാസമായിരിക്കും. എന്നാൽ ക്രിസ്തുവി
ന്റെ സേവ തുലോം കടുപ്പമായിട്ടുള്ള സേവ ആകു
ന്നു. അവൻ കല്പിക്കുന്നത മുഴുവനും ചെയ്വാൻ എ
ന്നാൽ ശേഷിയല്ല. ഇത കേട്ട ഉടനെ, ഞാൻ കോ
രുണയോട പറഞ്ഞു, കോരുണയെ! ക്രിസ്തുവിന്റെ
സേവ കഠിനമായിട്ടുള്ളത തന്നെയോ? വേദപുസ്ത
കത്തിൽ പറയുന്നത, "കൎത്താവായ യേശുവിൽ വി
ശ്വസിക്ക അപ്പോൾ നീ രക്ഷിക്കപ്പെടും" എന്നാകു
ന്നു. അതിന്ന കോരുണ ഉത്തരം പറഞ്ഞത എന്തെ
ന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്നത എളുപ്പംത
ന്നെ; ഞാൻ വിശ്വസിക്കുന്നുണ്ടതാനും. എന്നാൽ
അവന്റെ കല്പനകളെ പ്രമാണിക്കുന്നത തന്നെ
അസാദ്ധ്യകാൎയ്യം ഇതിന്ന ഞാൻ അവളോട, അ
യ്യൊ കോരുണയെ! നീ പറഞ്ഞത പുതിയതാക്കപ്പെ
ടാത്ത ഹൃദയമുള്ളവർ പറയുന്നതപോലിരിക്കുന്നു.
പരിശുദ്ധാത്മാവ ക്രിസ്തുവിന്റെ കാൎയ്യങ്ങളിൽ നി
ന്ന എടുത്ത നിന്നെ കാണിക്കുമാറകട്ടെ. വിശ്വസി
ക്കുന്നു എന്ന നീ പറയുന്നു; എന്നാൽ നീ ചെയ്യുG3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/83&oldid=180074" എന്ന താളിൽനിന്ന് ശേഖരിച്ചത്