ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

യാസമെന്ന ഇന്ന കണ്ടകാൎയ്യംകൊണ്ട ഞാൻ ശ
ങ്കിക്കുന്നു എങ്കിലും മേല്പറഞ്ഞപ്രകാരം ഒക്കെയും
സമ്മതിച്ച നിൽക്കുന്നതിന്ന അവന മനസ്സാകുന്നു
എങ്കിൽ അവനെയും ൟ വേലെക്ക കൊള്ളിക്കാമൊ
എന്ന ശോധനചെയ്ത നോക്കുന്നതിന്ന ഇനിക്ക
വിരോധമില്ല എന്ന പറഞ്ഞു. ഇത കേട്ട ഉടനെ
കോരുന പറഞ്ഞത എന്തെന്നാൽ, അയ്യൊ അമ്മെ!
യോസേഫ ഒരുനാളും വേലയെടുക്കയുൺറ്റാകയില്ല.
അവൻ അവന്റെ അപ്പനെക്കാൾ വഷളനാകുന്നു.
എന്തെന്നാൽ എന്റെ അമ്മാവിയമ്മ ജീവിച്ചിരു
ന്ന നാളൊക്കെയും എന്റെ ഭൎത്താവ അവളെ രക്ഷി
ച്ചുകൊണ്ടുവന്നു എന്ന വരികിലും, എന്റെ മകന്ന
എന്നെക്കുറിച്ച തീരെ താല്പൎയ്യമില്ല. അവനെ എന്റെ
വീട്ടിൽനിന്ന തള്ളിക്കളയുന്നതിന്ന ന്യായമുൺറ്റ എ
ങ്കിലും, അവൻ എന്റെ മകനാകകൊണ്ട ഇനിക്ക
അങ്ങിനെ ചെയ്തുകൂടാ അപ്പോൾ ഞാൻ അവളോ
ട, കോരുണയെ! ഇനിക്ക നിന്നെപ്രതി ദുഃഖംതോ
ന്നുന്നു, എങ്കിലും ഇത എല്ലാം നിന്റെ സ്വന്ത കു
റ്റംകൊണ്ടാകുന്നു. കുറെനാൾ മുമ്പെ സത്യം സം
സാരിച്ചതിന്നായിട്ട നീ ആ ചെറുക്കനെ അടിച്ച,
അവനെ ഭോഷ്കകാരൻ എന്ന വിളിച്ചത ഞാൻ മ
റന്നപോയില്ല മാതാപിതാക്കന്മാർ ഇങ്ങിനെ ചെ
യ്യുന്നു എങ്കിൽ മക്കൾ വഷളായിപോകുന്നതിന സം
ശയമുണ്ടൊ? എന്ന പറഞ്ഞപ്പോൾ, കോരുണ ദീ
ൎഘശ്വാസം ഇട്ട പറഞ്ഞു, പക്ഷെ അത എന്റെ കു
റ്റംകൊൺറ്റായിരിക്കും; എന്നാൽ യോസേഫ ഞങ്ങ
ളുടെ മൂത്ത മകനാകുന്നു: അവൻ ഉണ്ടായതില്പി
ന്നെ അഞ്ച സംവത്സരത്തേക്ക ഞങ്ങൾക്ക വേറെ
മക്കളില്ലായ്കയാൽ അവനോടുള്ള വാത്സല്യംകൊണ്ട
അവൻ കുറ്റം ചെയ്യുമ്പോൾ അവനെ ശിക്ഷിക്കു
ന്നതിന ഞങ്ങൾക്ക മനസ്സില്ലാഞ്ഞു. ഇതിനാൽ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/88&oldid=180079" എന്ന താളിൽനിന്ന് ശേഖരിച്ചത്