ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ന്നിൽനിന്ന ബലാല്ക്കാരമായി പിടിച്ചപറിച്ചത ഇ
നിക്ക ബോധിച്ചില്ല; യോസേഫ അങ്ങിനെ ചെ
യ്തത ബഹു തെറ്റായിരുന്നു നിശ്ചയംതന്നെ. അ
പ്പോൾ അവന്റെ അമ്മ, അത തെറ്റതന്നെ സം
ശയം ഇല്ല, എങ്കിലും അതകൊണ്ട നീ ചെയ്ത ശ
രിയെന്ന വരികയില്ലല്ലൊ. "എന്നെ പരീക്ഷയിലേ
ക്ക അകപ്പെടുത്തരുതെന്ന" ഇന്ന കാലത്ത നീ അ
പേക്ഷിച്ചില്ലയൊ? അങ്ങിനെ അപേക്ഷിച്ചുംകൊ
ണ്ട നീതന്നെ പരീക്ഷയിൽ വീണു. നിന്റെ അപ്പ
ൻ നിന്നെകണ്ടില്ലാഞ്ഞു എങ്കിൽ നീ ചൂതകളി തുടങ്ങു
കയും ചൂതകളിക്കുന്ന ദുഷ്ടശീലവും, അതിനോട കൂ
ടെ സകലവിധ പാപങ്ങളും ചെയ്ത ശീലിക്കുന്നതി
ന്ന ഇടയായിതീൎന്നേനെ എന്ന പറഞ്ഞു. അതിൽ
പിന്നെ ശുദ്ധൻ തന്റെ പേരിൽ കുറ്റം ഇല്ലെന്ന
പറവാൻ തുനിയാതെ അവന്റെ അപ്പനോട അ
പ്പാ! ഇത്തവണ എന്നോട ക്ഷമിച്ചാൽ മേലാൽ
സൂക്ഷിച്ച നടക്കാമെന്ന പറഞ്ഞു. അപ്പോൾ ഭാഗ്യ
നാഥനും ഫുൽമോനിയും അവനെ അകത്തെ മുറി
യിൽ കൊണ്ടുപോയി. സത്യബോധിനിക്ക അത ക
ണ്ടാറെ ആശ്വാസം തോന്നി എന്നോട, ദൈവം ശു
ദ്ധന മാപ്പ കൊടുക്കെണമെന്ന അപേക്ഷിപ്പാനാ
യിരുന്നു അപ്പനും അമ്മയും പോയത; ഇങ്ങിനെ
അപേക്ഷ കഴിഞ്ഞിട്ട അവർ മുമ്പിലത്തെപോലെ
തന്നെ അവനെ സ്നേഹിക്കും: ഗൎവ്വ ഒക്കെ തീരുക
യും ചെയ്യും. ഞങ്ങൾ ദോഷം ചെയ്യുമ്പോൾ ഒക്കെ
യും അവർ ഇങ്ങിനെ ചെയ്ക പതിവാകുന്നു എന്ന
പറഞ്ഞു. ഇന്ദ്യായിലുള്ള ക്രിസ്ത്യാനിമാതാപിതാക
ന്മാരെ, നിങ്ങളും പോയി അപ്രകാരംതന്നെ ചെയ്‌വി
ൻ. ഇനിയും ഞാൻ അവിടെ താമസിക്കുന്നത യു
ക്തമല്ലെന്ന വിചാരിച്ചിട്ട, ഞാൻ കൊണ്ടുപോയി
രുന്ന പലഹാരം സത്യബോധിനിയും അവളുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/97&oldid=180089" എന്ന താളിൽനിന്ന് ശേഖരിച്ചത്