ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 81

(ച:)“പൊയ‌്യായ-വാക്കുകൾ ഏവം ഭവാനോടു
മെയ‌്യേ പറഞ്ഞതും ഇ-‘ക്കാലം ഈശ്വര!” || 235 ||
(ചാ:)“ഭൂപാല-വീരരോടേ’താനും-ഒന്നുകൊ(ണ്ട)
ണ്ടാ’പത്ത’കപ്പെട്ടു, പണ്ടും ഓരോ-ജനം || 236 ||
നാട്ടിൽ എങ്ങാനും ഇ-‘പ്പൌര-ജനത്തിന്റെ
വീട്ടിൽ, അവരുടെ സമ്മതം കൂടാതെ, || 237 ||
കൊണ്ടുപോയ് തന്റെ കുഡുംബത്തയും വെച്ചു,
മണ്ടി മറു-നാടു തേടും, അറിക, നീ. || 238 ||
എന്നാൽ അതിനെ മറക്കുമാറി‘ല്ലാ,’രും
നിന്നെ ഒഴിച്ചു ധരണിയിൽ, നിൎണ്ണയം!” || 239 ||
(ച:)“അങ്ങിനെ കേട്ടതു നേരു-തന്നെ, പുനർ;
എങ്ങും അതിന്നൊ’രു-വാട്ടം ഇല്ലേ’തുമെ. || 240 ||
മന്ത്രി-പ്രവരൻ പുറപ്പെട്ടു പോയ-നാൾ
അന്തിക്ക’വൻ പുനർ എന്റെ ഗൃഹത്തിങ്കൽ || 241 ||
കൊണ്ടു വന്നാ’ക്കി കളത്രത്തെയും, പിന്നെ
കൊണ്ടു പോയാൻ, ഉദിക്കുന്നതിൻ-മുന്നമെ.” || 242 ||
(ചാ:)“മുമ്പിൽ പറഞ്ഞു, നീ ഇല്ലെ’ന്നതു-തന്നെ;
പിന്നെ പറഞ്ഞിതു’ണ്ടെ’ന്നതും എങ്ങിനെ? || 243 ||
വാക്കിനു തങ്ങളിൽ ചേൎച്ച‘യില്ലേ,’തുമെ!
ഭോഷ്കു പറഞ്ഞാൽ മടങ്ങുക‘യില്ലെ’ടൊ! || 244 ||
നേരുകേടായി പറയുന്ന-നേരവും
ചേരുന്നതെ പറഞ്ഞാൽ നിരപ്പൂ, ദൃഢം.” || 245 ||
(ച:)“നേരുകേടേ’തും പറഞ്ഞീല, ഞാൻ, ഇന്നു;
നേർ ഒഴിഞ്ഞേ’തും ഇനിക്കി’ല്ല, നിൎണ്ണയം.” || 246 ||
(ചാ:)“ചന്ദനദാസ! ഞാൻ ചൊന്നതു കേൾക്ക, നീ!
എന്തിനോ’രോ-തരം-വ്യാജം തുടങ്ങുന്നു? || 247 ||
മന്ത്രി-പ്രവരന്റെ ഭാൎയ്യയെ നൽകുക,
ചന്ദ്രഗുപ്താവനീ-നാഥനായ് കൊണ്ടെ’ടൊ!” || 248 ||
(ച:)“ആൎയ്യ-ചാണക്യ! മഹീസുര-രത്നമെ!
മൌൎയ്യ-മഹീ-പതിക്കു കൊടുത്തീടുവാൻ || 249 ||

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/101&oldid=181950" എന്ന താളിൽനിന്ന് ശേഖരിച്ചത്