ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 97

ശകടൻ അതികൌതുകം പൂണ്ടു ചൊല്ലീടിനാൻ:— || 473 ||
“വിരവിനൊടു കുല-നിലം അമൎന്നോ-’രു-ഞാൻ അഹൊ!
പ്രിയ-തര-സുഹൃത്തായ-സിദ്ധാൎത്ഥകൻ-ഇവൻ || 474 ||
ആട്ടി-‘ക്കളഞ്ഞു’ടൻ ഘാതകന്മാരെയും
കൂട്ടി‘യിങ്ങെ’ന്നയും കൊണ്ടു പോന്നീടിനാൻ.” || 475 ||
ശകട-ഗിരം ഇങ്ങിനെ-കേട്ടോ-’ർ-അനന്തരം,
സന്തോഷം ഉള്ളിൽ നിറഞ്ഞു വഴികയാൽ || 476 ||
ചൊല്ലിനാൻ ഇങ്ങിനെ, രാക്ഷസാമാത്യനും
സല്ലാപമോട’ഥ സിദ്ധാൎത്ഥകനോടും:— || 477 ||
“സിദ്ധാൎത്ഥനായതു ഞാനും, എടൊ! സഖെ!
എന്തൊ’രു-വസ്തു തരേണ്ടതി’തിനെ’ന്നു || 478 ||
ചിന്തിച്ചുകണ്ടാൽ, ഇതിനൊ’ത്ത-സമ്മാനം
ഏതും ഇല്ലെ’ന്നു വരികിലും, ഞാൻ ഇ-‘പ്പോൾ || 479 ||
തരുവൻ ഇതു തവ” പുനർ ഇ-വണ്ണം പറഞ്ഞ’വൻ
തന്റെ കഴുത്തിൽ കിടന്നോ-’രു-പൊന്മാല || 480 ||
(പണ്ടു മലയകേതു കൊടുത്തോന്നതും;)
ഉണ്ടായ-മോദാൽ, കഴുത്തിന്ന’ഴിച്ച’വൻ || 481 ||
സിദ്ധാൎത്ഥകനു കൊടുത്താൻ, അതു-നേരം
ബദ്ധ-മോദത്തോടു വാങ്ങീടിനാൻ, അവൻ. || 482 ||
മാലയും വാങ്ങിച്ചു, മന്ത്രി-പ്രവരന്റെ
കാലി’ണ കുമ്പിട്ട’വനും ഉരചെയ്താൻ:— || 483 ||
“മുന്നം ഇവിടേക്കു മന്ത്രി-കുലോത്തമ!
വന്നു പരിചയം ഇല്ലി‘നിക്കേ’തുമെ; || 484 ||
എന്നതുകൊണ്ടു ഭവാനു വിശേഷിച്ചും
എന്നെ‘ക്കുറിച്ചു കാരുണ്യം ഉണ്ടാകെ’ണം. || 485 ||
ഇങ്ങി’നിക്കു’ണ്ടൊ’രു-മോഹം ഇതു-കാലം;
അങ്ങുന്നി’നിക്കു തന്നുള്ളൊ-’രു-ഭൂഷണം || 486 ||
അംഗുലീയം-ഇതുകൊണ്ട’ടയാളമായ്
ഇങ്ങു’ള്ള-ഭണ്ഡാര-മഞ്ചയിൽ വെക്കേ’ണം. || 487 ||
പിന്നെ ഒരിക്കൽ ഒരാ’വശ്യം ആകും-പോൾ

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/117&oldid=181966" എന്ന താളിൽനിന്ന് ശേഖരിച്ചത്