ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 137

കപട-മുദ്രയും ധരിച്ചു’ഴറ്റോടെ || 252 ||
പുറപ്പെട്ടു മന്ത്രി-പ്രവരൻ വാഴുന്ന-
-പുരം പുക്കീടിനാൻ, കപട-യോഗീശൻ. || 253 ||
പരമ-ബന്ധു‘വാം-അവനെ കണ്ട’ഥ
പരമാനന്ദം പൂണ്ട’മാത്യ-രാക്ഷസൻ; || 254 ||
“ഇരുന്നാലും”എന്നു പറഞ്ഞ’വനോടു
പറഞ്ഞാൻ ഇങ്ങിനെ, ചിരിച്ചു മെല്ലവെ:— || 255 ||
“രണത്തിനു പുറപ്പെടുവതിനൊ’രു-
-ദിനത്തെ നീ‘യി-‘പ്പോൾ വിധിക്കയും വേണം.” || 256 ||
ചിരിച്ച’തു കേട്ട’ങ്ങി’രുന്ന’വൻ-താനും
നിരത്തിനാൻ, പരൽ എടുത്തു മെല്ലവെ. || 257 ||
കുറഞ്ഞോ-’രു-നേരം മനസി ചിന്തിച്ചു
പറഞ്ഞിതു, മന്ത്രി-പ്രവരനോട’വൻ:— || 258 ||
“ഗുണ-നിധെ! നന്നായ് നിരൂപിച്ചേൻ, അഹം;
ദിനം അടുത്ത-നാൾ ശുഭതരം അല്ലൊ, || 259 ||
(തിരിഞ്ഞു പഞ്ചമ-പദത്തിനു-തന്നെ
നിറം ഉള്ള-തിഥി തുടങ്ങും-വാവ’ല്ലൊ, || 260 ||
അനിഴം ആകുന്നത’റിക നക്ഷത്രം,
ധനുവെ’ല്ലൊ രാശി?) പുറപ്പെടുവാനും? || 261 ||
ബൃഹസ്പതിവാരം അതു-തന്നെ, പാൎത്താൽ;
മഹത്വം ഏറും, അ-‘ദ്ദിനത്തിനേ’റ്റവും! || 262 ||
അറിക, ലഗ്നത്തിൽ ബുധൻ ആകുന്നതും,
പരമതെ! കേതു‘വുദിച്ചും ആകുന്നു. || 263 ||
വടക്കുനിന്നു ദക്ഷിണ-ദിശി പോവാൻ
പടയ്ക്കെ’ന്നു വന്നാൽ ശശി-ബലം വേണം. || 264 ||
ശുഭമാം-ശൂലയോഗവും ഉണ്ടായ് വരും;
അഭിമതം നൽകും ഗുരു-സേൗൎയ്യാഖ്യവും. || 265 ||
അരികളോടു പോരിനു പോകും-നേരം
ഗുരു-സൌരി-യോഗം പെരിക-നന്നെ’ല്ലൊ? || 266 ||
അതു നിരൂപിച്ചാൽ അടുത്ത-നാൾ തന്നെ

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/157&oldid=182006" എന്ന താളിൽനിന്ന് ശേഖരിച്ചത്