ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 ഏഴാം പാദം.

ചണക-സുതനൊടു സപദി വേർപെട്ടവൻ-തന്നെ
ചെന്നു സേവിക്കുമൊ, നമ്മെ വെടിഞ്ഞി,’പ്പോൾ?" || 58 ||
പല-വചനം ഇതി മലയകേതു പറഞ്ഞ-'പ്പോൾ
പാൎത്തു ചൊന്നാൻ, ഭാഗുരായണ-മന്ത്രിയും:- || 59 ||
"കപട സചിവരുടയ-മതം എങ്ങിനെ (ഭൂപതെ!)
കിഞ്ചന പോലും അറിയുന്നു, സാംപ്രതം? || 60 ||
കുസുമപുരി പരിചിനൊടു വളയും-അളവൊ’ക്കവെ
കാണാം,പ്രയോഗങ്ങൾ, എന്നെ പറയാവു." || 61 ||
അവർകൾ ഇവ-പലവും ഇതി പറയും-അളവിൽ, തദാ
ആരും അറിയാതെ പാളി-ക്ഷപണകൻ || 62 ||
ചില-കുസൃതി കരുതി‘യുടൻ ഉഴറി വന്നാ‘ദരാൽ
ചൊല്ലീടിനാൻ, ഭാഗുരായണനോടേ’വം:- || 63 ||
"നൃപ-സചിവ! തരിക, മമ മുദ്രയെ, സാംപ്രതം
നല്ല-വണ്ണം ഇനി ഞാൻ (ഇതാ!) പോകുന്നു." || 64 ||
ക്ഷപണകനൊട’തു-പൊഴുതു സചിവൻ ഉരചെയ്തിതു:-
‌(ഭ:)"ക്ഷിപ്രം അമാത്യനു വേണ്ടി ഗമിക്കയൊ?" || 65 ||
(ക്ഷ:) സചിവവര! പുനർ ഇനി‘യ-രാക്ഷസാമാത്യനെ
സേവിച്ചതൊ’ക്കവെ പോരും, ഇനിക്ക’ഹൊ!" || 66 ||
ഉഴറി അവൻ അതു-പൊഴുതിൽ ഇവനൊടു’രചെയ്തിതു:-
(ഭാ:)"ഊക്കു’ള്ള-രാക്ഷസനോടു പിണങ്ങുവാൻ, || 67 ||
വിവിധ-ഗുണ-ഗണ-സദന! ചൊല്ല,’തിൻ-കാരണം!"
(ക്ഷ:)"വീര! വിശേഷിച്ചു ചൊല്ലുവാൻ ഇല്ലേ,’തും" || 68 ||
(ഭാ:)"പ്രണയം ഇഹ പെരുതു ബത നിങ്ങളിൽ അന്യോന്യം;
പിന്നെ ഏന്തി’പ്പോൾ പിണങ്ങുവാൻ കാരണം? || 69 ||
വിരവൊട’തു പറക,’തിനു കാരണം എന്തെ’ന്നു
വിശ്വസിച്ചാൽ ചതിച്ചീടുക‘യില്ല. ഞാൻ" || 70 ||
(ക്ഷ:)"പറകിൽ, മമ മരണം ഇഹ നിൎണ്ണയിക്കാം, എടൊ!
പാൎത്താൽ, പറഞ്ഞുകൂടാ"യെന്ന’വൻ-താനും. || 71 ||
(ഭാ:)"അതിനു വിഷമത പെരിക‘യുണ്ടെ’ന്നി’രിക്കിൽ, ഞാൻ
അദ്യ തരിക‘യില്ലെ,’ന്നുമെ മുദ്രയെ!" || 72 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/164&oldid=182013" എന്ന താളിൽനിന്ന് ശേഖരിച്ചത്