ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 153

അധികതര-ബലം ഉടയ-കൌലൂത-രാജനാം-
-അമ്പു’ള്ള-ചിത്രവൎമ്മാവെ’ന്ന-വീരനും || 193 ||
വിരുതു’ടയ-മലയ-പതി ശത്രു-വിദ്ധ്വംസനൻ
അത്യന്ത-ധീരനാം-സിംഹനാദൻ-താനും || 194 ||
കുല-ശിഖരി-സമൻ അധിക-ഭീഷണനായു’ള്ള-
-കാശ്മീര-നാഥനാം- പുഷ്കരാക്ഷൻ-താനും || 195 ||
ഉദധി-‘യതിൽ മരുവും-ഒരു-സിന്ധൂദ്വഹനാകും-
-ഉന്നതനായു’ള്ള-സിന്ധൂഷണാഖ്യനും, || 196 ||
പല-വിരുതു പട-നടുവിൽ വടിവിനൊടു കാട്ടുന്ന-
-പാരസീകേശനാം-മേഘാങ്ക-വീരനും, || 197 ||
ഇവർ പെരിയ-ബലം ഉടയ-പഞ്ച-രാജാക്കളും
ഇച്ശിച്ചി’രിക്കുന്നു, മ്ലേച്ശനെ കൊല്ലുവാൻ. || 198 ||
അവരിൽ ഇഹ പുനർ അറിക! ചിത്രവൎമ്മാദി‘യാം-
(ആശൂ)-മൂവർ ശട്ഃറൂ-രാജ്യം ഇച്ശിക്കുന്നു; || 199 ||
പുനർ ഇരിവർ കരികളെയും ഇച്ശിച്ചി’രിക്കുന്നു.
പണ്ടു പറഞ്ഞ-വണ്ണം ഭവാൻ ഇ-'ക്കാലം || 200 ||
ചണക-തനയനെ വിരവിൽ നീക്കി-‘ക്കളകയാൽ,
ശോഭനമായ് വന്നു, ചിന്തിതം ഒക്കവെ. || 201 ||
നൃവര, പുനർ അറിക!‘യിതു രാക്ഷസാമത്യന്റെ
നീതിയിൽ ഉള്ളൊ-’രു-സന്ദേശമായതും-" || 202 ||
സചിവ-വര-വചനം ഉടൻ ഇങ്ങിനെകേട്ട’ഥ
തന്നു-’ള്ളിൽ ഏവം നിരൂപിച്ചു ഭൂപനും:- || 203 ||
-ചിരം അരികിൽ മമ മരുവും-അരിയ-നര-വീരരാം-
-ചിത്രവൎമ്മാദികളാം-അവർ-ഏവരും || 204 ||
കൂല കരുതി അരികിൽ മമ വാഴ്കയൊ, സന്തതം
കുത്സിതാമാത്യന്റെ സേവകന്മാർ-അവർ?- || 205 ||
നിജ-മനസി വിവിധം ഇതി ചിന്തിച്ചു ഭൂപതി
നീതി‘യേറും-രാക്ഷസനെ വരുത്തുവാൻ || 206 ||
ഒരുചരനെ വിരവിനൊടു വിട്ടു’ടൻ ചിത്തത്തിൽ
ഓരോ-തരം നിരൂപിച്ചി’രുന്നീടിനാൻ || 207 ||


20

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/173&oldid=182022" എന്ന താളിൽനിന്ന് ശേഖരിച്ചത്