ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 ഏഴാം പാദം

അവർകളെയും അഥ ശിഖരസേനകൻ ഇങ്ങിനെ
ആശു വധിച്ചതു മന്നനെ കേൾപ്പിച്ചാൻ.- || 358 ||
അതു-പൊഴുതിൽ അഥ മലയകേതുവും ക്രൂദ്ധനായ്
അക്ഷി-മണിയും ഉരുട്ടി‘പ്പറഞ്ഞിതു:- || 359 ||
"അറിക! തവ കുസൃതികളിൽ ഉള്ളോ-’ർ-അനുഭവം
ആഹന്ത! രാക്ഷസ! രാക്ഷസൻ-തന്നെ, നീ. || 360 ||
ഇവനെ‘യിഹ കടകം-അതിൽ-നിന്നു പുറത്തു’ടൻ
ഇ-‘ക്കണ്ട-’ലങ്കാരവും പറിച്ച,’ഞ്ജസാ || 361 ||
കളക! ചണകജനും ഇവനും മൌൎയ്യനും കൂടി
കാട്ടുന്ന-ദുൎന്നയം കാണാം’ എന്നെ വേണ്ടു." || 362 ||
നൃപതിയുടെ വചനം ഇതി കേട്ടു, ദീൎഘാക്ഷനും
നീണ്ടു നിവൎന്ന-ശിഖരസേനൻ-താനും || 363 ||
രഭസമൊടു ഝടിതി പിടിപെട്ട’മാത്യേന്ദ്രനെ,
രൂക്ഷതയോട’ലങ്കാരം പറിച്ചു’ടൻ, || 364 ||
കടക-ഭൂവി ചണം ഉടയ-രാക്ഷസാമാത്യനെ
കഷ്ടം പിടിച്ചു പുറത്തു തള്ളീടിനാർ. || 365 ||
വിവശതയൊട’ഥ സഖലു രാക്ഷസാമാത്യനും
വേവും-മനമോടൊ,’രു-കരവാളുമായ്, || 366 ||
ഗമനം ഒരു-ദിശി മനസി നിശ്ചയം കൂടാതെ
ക്ലേശിച്ചു പോകുന്ന-നേരം നിരൂപിച്ചാൻ:- || 367 ||
-അമിത-കര-ബലം ഉടയ-ചിത്രവൎമ്മാദികൾ
അയ്യൊ! നീഹതരായ് വന്നു, ശിവ! ശിവ! || 368 ||
അഖില-സുഹൃദ-’റു-കുലകൾ ചെയ്യിപ്പതിന്നു, ഞാൻ
(അയ്യൊ!) മരിക്കാതിരിക്കുന്നിതീ’ശ്വര! || 369 ||
കിമപി മയി കരുണ നഹി, ദൈവത്തിനും, ഇ-‘പ്പോൾ!
കഷ്ടം! ഇനി‘യെന്തു വേണ്ടതു, ഞാൻ, അഹൊ! || 370 ||
അടവി-തലം അഴകിനൊടു പുക്കു തപിക്കയൊ,
അന്തരാ വൈരം ഇതിനാൽ ശമിക്കുമൊ? || 371 ||
മമ ധരണി-പതികളുടെ സഹ-ഗമനമൊ, നല്ലു,
മുറ്റും അരി-കുലം ജീവിച്ചി’രിക്കും-പോൾ || 372 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/184&oldid=182033" എന്ന താളിൽനിന്ന് ശേഖരിച്ചത്