ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഒന്നാം പാദം.

വീരനാം-അവന ’നുദിനം എന്ന ’റിഞ്ഞാലും! || 40 ||
ശൂരത‘യേറുന്നൊ-’രു-മൌൎയ്യനെ കണ്ടു നൃപൻ
ഏറിന-മോദം പൂണ്ട’ങ്ങി 'രിക്കും-കാലത്തിങ്കൽ, || 41 ||
നാരിമാർ-കുല-രത്നം ആകിയ-സുനന്ദക്കും
ഏറിന-മോദത്തോടെ ഗൎഭവും ഉണ്ടായെ ’ല്ലൊ? || 42 ||
പ്രേമം ഉൾക്കൊണ്ടു ചില-രക്ഷകൾ ചെയ്തീടിനാൻ
മേദിനി-പതിയുടെ പത്നിക്കു, നിരന്തരം. || 43 ||
മാംസവും-പത്തു തികഞ്ഞീടിനോ-’ർ-അനന്തരം
മാംസ-പിണ്ഡത്തെ പ്രസവിച്ചിതു, സുനന്ദയും. || 44 ||
മന്നവൻ അതു കണ്ടു ദുഃഖം ഉണ്ടായ-നേരം
തിണ്ണം ഒര-’ശരീര-വാക്ക-’തു കേൾക്കായ് വന്നു:- || 45 ||
“ഭൂപതി-കുല മണി-ദീപമെ! മനക്കാമ്പിൽ
താപം ഉണ്ടായീട ’രുതൊ!’മ്പതു-സുതർ ഉണ്ടാം.” || 46 ||
വാക്ക-’തു കേട്ട-നേരത്തിങ്കലും, നൃപനു ’ള്ളിൽ
ദുഃഖം ഉണ്ടായതേ ’തും പോയതും ഇല്ലതാനും || 47 ||
രൂക്ഷ-മാനസനായ-രാക്ഷസൻ അതു-നേരം
കാൽക്ഷണം നിരൂപിച്ചിട്ടി’ങ്ങിനെ-തോന്നി, ബലാൽ || 48 ||
ഒമ്പതു ഖണ്ഡിച്ചു ’ടൻ മാംസ-പിണ്ഡത്തെ 'ത്തൈല-
കുംഭങ്ങളുടെ അകത്താ’ക്കി രക്ഷിച്ചീടിനാൻ. || 49 ||
കാലവും കുറഞ്ഞൊ-’ന്നു ചെന്ന-‘പ്പോൾ, ഒരിക്കലെ
തൈല-കുംഭങ്ങൾ ഉടഞ്ഞു ’ണ്ടായി, കുമാരന്മാർ || 50 ||
ജാത-കൎമ്മാദികളും ചെയ്തിതു, നര-പതി;
ജാത-കൌതുകം വളൎന്നീടിനാർ അവർകളും. || 51 ||
അസ്ത്ര-ശസ്ത്രാദികളും ശിക്ഷിച്ചു പഠിച്ച ’വർ
ശത്രു-സംഹാരത്തിനു ശക്തരായ് വന്നീടിനാർ. || 52 ||


യൌവനം വന്നു പരിപൂൎണ്ണമായ് ചമഞ്ഞ’തി-
ഗൎവ്വിതന്മാരായു’ള്ള-പുത്രരെ കണ്ടു നൃപൻ. || 53 ||
മന്ത്രികളേയും നിജ-പുത്രന്മാരേയും വിളി(ച്ച)
ച്ച’ന്തികെ വരുത്തിക്കൊണ്ടീ’വണ്ണം ഉരചെയ്താൻ: || 54 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/24&oldid=181873" എന്ന താളിൽനിന്ന് ശേഖരിച്ചത്