ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

COMPOUNDS സമാസവിവരണം.

സംസ്കൃതവ്യാകരണികൾ സംസ്കൃതസമാസങ്ങളിൽ ദ്വന്ദ്വം,
ബഹുവ്രീഹി, കർമ്മധാരയം, തൽപുരുഷം, ദ്വിഗു, അവ്യയീഭാവം
എന്നിങ്ങിനെ ആറു വിധമായി വിഭാഗിച്ചിരിക്കുന്നു-ഇവറ്റിൻ
വിവരം -

1. ദ്വന്ദ്വസമാസത്തിൽ രണ്ടൊ അധികമൊ പദങ്ങളെ ഉം എ
ന്ന അവ്യയത്തിന്റെ ശക്തിയോടെ കൂട്ടി ചേൎത്തുണ്ടാക്കിയ
സമാസം തന്നെ.

ഉം-ബുദ്ധിസാമൎത്ഥ്യം=ബുദ്ധിയും സാമൎത്ഥ്യവും [ചാണക്യസൂത്രം
1 -ാം പാദം 5 -ാം വൃത്തം].

2. ബഹുവ്രീഹിസമാസനാമത്തിൽ രണ്ടൊ അധികമൊ പദ
ങ്ങൾ കൂടി ചേൎന്നു പിൻവരുന്ന നാമത്തിന്നു വിശേഷണ
മായിനിൽക്കുന്നു-സാധാരണയായി ബഹുവ്രീഹിയിൽ ലിംഗ
വചനപ്രത്യയങ്ങൾ ഉണ്ടായി പിൻതുടരുന്ന നാമത്തോടു
കൂടെ പൊരുത്തമായും അന്ത്യത്തിൽ ആയുള്ള എന്നതു അന്ത
ൎഭവിച്ചിരിക്കയും ചെയ്യും-ഉം-മനോഹരം തോരണം=മനോഹരമാ
യുള്ള തോരണം [ചാ: iii -ാം പാദം 177 -ാം വൃത്തം.]

ബഹുവ്രീഹിയുടെ പ്രയോഗം മലയാളത്തിൽ വളരെ അപൂ
ൎവ്വം തന്നെ.

3. കൎമ്മധാരയസമാസത്തിൽ പൂൎവ്വപദം പരപദത്തിന്റെ ല
ക്ഷണം° വൎണ്ണിക്കുന്ന ഒരു വിശേഷണമാകുന്നു. ഉം-രുധിര-
ജലം [ചാ. vii. 184]. ശാരികത്തരുണി [ചാ: i -ാം പാദം 1 -ാം വൃത്തം].
ഇക്കാലം, മൌൎയ്യൻതന്നുടെ പേരതു എന്നും മറ്റും വേറെ വേറെ മല
യാളസമാസങ്ങൾ ഈ വിധത്തിൽ ചേരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/265&oldid=182114" എന്ന താളിൽനിന്ന് ശേഖരിച്ചത്