ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 ഒന്നാം പാദം.

നന്ദ-ഭൂപാലന്മാരെ ഒഴിച്ചു’ള്ളവൎക്കൊർ-
ആനന്ദം ഉണ്ടായീലേ’തും മൌൎയ്യ-നാശത്താൽ, അഹൊ! || 189 ||


അങ്ങിനെ മൂന്നു-മാസം കഴിഞ്ഞോ-’ർ-അനന്തരം,
വംഗ-ദേശാധിപതി‘യാകിയ-നരാധിപൻ || 190 ||
ഘോരമായൊ-’രു-സിംഹ-വീരനെ കൂട്ടിൽ ഇട്ടി(ട്ടാ)
ട്ടാ’രൂഢ-ഗൎവ്വം ചിലരെ ‘ക്കൊണ്ട’ങ്ങെ’ടുപ്പിച്ചു || 191 ||
പാടലിപുത്ര-പുരത്തിങ്കലേക്ക’യച്ചിതു
പാഠവം ഏറെ‘യുള്ള-വംഗ-ദേശാധിപതി. || 192 ||
കൂടി-’തു പൊളിയാതെ സിംഹത്തെ പുറത്തി'ങ്ങു,
പേടി കൂടാതെ കളഞ്ഞീടേ’ണം എന്നു’ണ്ടൊ’രു- || 193 ||
-സന്ദേശം; അതു കൊണ്ടു രാജ-ദൂതന്മാർ ചെന്നു,
നന്ദ-ഭൂപന്മാർ മുമ്പിൽ വെച്ചു വന്ദിച്ചു ചൊന്നാർ:- || 194 ||
"വംഗ-ഭൂപതി നിങ്ങൾക്കായി’തു കാഴ്ച വെപ്പാൻ
മംഗല-കീൎത്ത്യാ കൊടുത്ത’യച്ചു വിട്ടീടിനാൻ. || 195 ||
പഞ്ജരം ഭഞ്ജിയാതെ സിംഹത്തെ ദ്രവിപ്പിപ്പാൻ,
അഞ്ജസാ നിരൂപിച്ചു കൊൾകയും വേണം അല്ലൊ?” || 196 ||
എന്നതു കേട്ടു നവ-നന്ദ-ഭൂപാലന്മാരും,
ചെന്നു’ടൻ മന്ത്രി-വരന്മാരുമായ് നിരൂപിച്ചു. || 197 ||
കൂട-’തിൽ പഞ്ചാസ്യത്തെ കണ്ടതു-നേരം അവർ,
പേടിയോടോ’ടി വാങ്ങി-‘പ്പോന്നു ചിന്തിച്ചീടിനാർ. || 198 ||
“കണ്ടതി’ല്ലു’പായങ്ങൾ ഒന്നിനാലുമെ” ‘യെന്നു,
കണ്ഠരായു’ഴന്നു നിന്നീടിനൊ-’ർ-അനന്തരം, || 199 ||
ചൊല്ലി’യന്നൊ-’രു-മൌൎയ്യൻ-തന്നുടെ ബന്ധുവായി
നല്ലനാം-മന്ത്രി വിശിഖാഖ്യനും ചൊന്നാൻ, ‘അ-പ്പോൾ:- || 200 ||
“നല്ലനാം-നമുക്കു’ള്ള-ചന്ദ്രഗുപ്തൻ ഉണ്ടെ’ങ്കിൽ
വല്ലതും ഇതിനൊ’രു-’പായം ഉണ്ടാക്കും, അവൻ. || 201 ||
ശില്പ-ശാസ്ത്രത്തിന്ന’വൻ (ഓൎത്തു കാണുന്ന-നേരം.)
കല്പക-വൃക്ഷം-തന്നെ, മൌൎയ്യ-നന്ദനൻ-ബാലൻ! || 202 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/34&oldid=181883" എന്ന താളിൽനിന്ന് ശേഖരിച്ചത്