ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 67

—നന്നു നന്നെ’ത്രയും ഇന്ദ്രശൎമ്മാവെ—’ന്നു
പിന്നെയും പിന്നെയും ഓൎത്തു സന്തോഷിച്ചാൻ. || 28 ||
“രണ്ടാമതാ’ർ?” എന്ന’വനോടു തന്നു-’ള്ളിൽ
ഉണ്ടായ-രോഷേണ ചൊല്ലിനാൻ, ചാണക്യൻ. || 29 ||
ശങ്കാ വെടിഞ്ഞ’വനും പറഞ്ഞീടിനാൻ:—
“എങ്കിലൊ, രാക്ഷസാമാത്യനു നിത്യവും || 30 ||
ഇഷ്ടനായു’ള്ള-ശകടദാസാഖ്യനാം-
-ദുഷ്ടനായു’ള്ള-കാൎയ്യസ്ഥൻ അറിഞ്ഞാലും! || 31 ||
ചന്ദ്രഗുപ്തൻ-തന്നെ നിഗ്രഹിച്ചീടുവാൻ
മന്ത്രി-പ്രവരൻ നിയോഗിച്ചവർകളെ || 32 ||
സന്തതം രക്ഷിച്ചി’രിക്കുന്നിതും, അവൻ;
അന്തരം ഇല്ല, ശകടദാസൻ ഖലൻ! || 33 ||
എന്നതു കേട്ടൊ-’രു-മന്ദ-ഹാസം പൂണ്ടു
തന്നു-’ള്ളിൽ ഏവം നിരൂപിച്ചു ചാണക്യൻ:— || 34 ||
—എത്രയും ബുദ്ധിമാനയു’ള്ളാ-നമ്മുടെ
സിദ്ധാൎത്ഥകനെ ഞാൻ ഗൂഢമായ് കല്പിച്ചു || 35 ||
കാൎയ്യസ്ഥനായ-ശകടദാസന’വൻ
മായത്തിൽ ഉള്ളൊ-’രു-മിത്രമായ് വാഴുന്നു.— || 36 ||
പിന്നയും ചൊന്നാൻ, നിപുണകൻ-തന്നോടു,
“മൂന്നാമവൻ പുനർ ആർ? എന്നു ചൊല്ലൂ, നീ!” || 37 ||
എന്നതു കേട്ട’വൻ പിന്നെയും ചൊല്ലിനാൻ:—
“ധന്യ-മതെ! പറഞ്ഞീടുവാൻ, കേട്ടാലും! || 38 ||
രാക്ഷസാമാത്യനു രണ്ടാമതു’ള്ളൊ-’രു-
-സാക്ഷാൽ-ഹൃദയമായ് തന്നെ മരുവുന്ന-, || 39 ||
(പുഷ്പരചത്വരമായ-നഗരത്തിൽ
ഇ-‘പ്പോൾ മണികാര-ശ്രേഷ്ഠനായ് വാഴുന്ന-) || 40 ||
-ചന്ദനദാസനാകുന്നത’റിഞ്ഞാലും!
നിന്ദ നമ്മോട’വനോളം ഇല്ലാ,’ൎക്കുമെ! || 41 ||
രാക്ഷസൻ-തന്റെ കളത്രത്തെയും അവൻ
രക്ഷിച്ചു കൊണ്ടി’രിക്കുന്നു, മഹാമതെ! || 42 ||

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/87&oldid=181936" എന്ന താളിൽനിന്ന് ശേഖരിച്ചത്