ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 69

കൗേടില്യ-ഭൂസുരൻ ഇങ്ങനെ-കല്പിച്ചു
കേടു തീൎത്തേ’വം അവനോടു’രചെയ്താൻ:— || 58 ||
“വിരുതു’ടയ-നീയും ഇന്ന’ം ഗുലീയാഗമം
വിരവിനൊടു ചൊല്ലെ’ടൊ, നന്നു നന്നെ’ത്രയും!” || 59 ||
അഥ നിപുണകാഖ്യനും ചാണക്യ-വിപ്രനോ(ട)
ട’തിനിപുണമായ് പറഞ്ഞീടിനാൻ ഇങ്ങനെ:– || 60 ||
“ഗുണം ഉടയ-ചണക-സുത! വിപ്ര-ചൂഡാമണെ!
കേട്ടു കൊണ്ടാലും! തെളിഞ്ഞ’തും ചൊല്ലുവാൻ. || 61 ||
തവ വചനം അഴകിനൊടു കൈക്കൊണ്ടു പോയ-ഞാൻ
താനെ യമ-പടം വായിച്ചു നീളവെ || 62 ||
ഒരു-കപട-വേഷനായ് സഞ്ചരിക്കുന്ന-നാൾ,
ഒരു-ദിവസം, ആകിൽ അ‘ച്ചന്ദനദാസനാം- || 63 ||
-നഗര-മണികാരനാം-ചെട്ടി-തൻ-വീട്ടിലും
തിറമൊടു’ടൻ അവിടെ വിടകൊണ്ട’ന്ന’റിഞ്ഞാലും! || 64 ||
യമ-പടവും അഴകിനൊടു തത്ര നിവൎത്തി ഞാൻ
യമ-കഥകൾ ഒക്ക വായിക്കും-ദശാന്തരെ, || 65 ||
അതികുതുകം ഉൾക്കൊണ്ടു’കത്തുനിന്നെ’ത്രയും
അഞ്ചു-വയസ്സായോ-’ർ-അൎഭകൻ മോഹനൻ || 66 ||
മണ്ടി വരുന്നോ-’രു-നേരം, അകത്തുനി (ന്നു)
ന്നു’ണ്ടായിതി,’ങ്ങിനെ‘യുള്ള-കോലാഹലം:— || 67 ||
—അയ‌്യൊ! കിടാവിനെ ചെന്നു പിടിക്കേ’ണം
പൊയ‌്യ’ല്ല’തിന്നൊ’ർ-ആപത്തു വരും—എന്നും || 68 ||
—ഉണ്ണി പുറത്തു പോകാതെ—‘യെന്നും ചില-
-പെണ്ണുങ്ങൾ തങ്ങളിൽ മന്ദം പറകയും || 69 ||
കണ്ടിത’ന്നേരം ഒരു-സുന്ദരാംഗി-താൻ
മണ്ടി വന്നാ’ശു വാതിൽ മറഞ്ഞിട്ട’വൾ || 70 ||
കോമളമായു’ള്ള-കൈകൊണ്ടു ബാലനെ
കാമിനീ ഗാഢം പിടിച്ചി’ഴെക്കും-വിധൌ || 71 ||
ബാലൻ ഉതം കുറഞ്ഞീടിനാൻ; അ-‘ന്നേരം
നീലാ-വിലോചനാ ഗാഢം പിടിപ്പെട്ടാൾ, || 72 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/89&oldid=181938" എന്ന താളിൽനിന്ന് ശേഖരിച്ചത്