ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯ —

"എന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു, പൊ
"ന്ത്യപിലാതന്റെ താഴെ കഷ്ടമനുഭവിച്ചു ക്രൂശി
"ക്കപ്പെട്ടു മരിച്ചു; അടക്കപ്പെട്ടു, പാതാളത്തിലിറ
"ങ്ങി, മൂന്നാം ദിവസം ഉയിൎത്തെഴുനീററു, സ്വൎഗ്ഗാ
"രോഹണമായി സൎവ്വശക്തിയുള്ള പിതാവായ ദൈ
"വത്തിന്റെ വലത്തു ഭാഗത്തിരിക്കുന്നു; അവിടെ
"നിന്നു ജീവികളോടും മരിച്ചവരോടും ന്യായം വിസ്ത
"രിപ്പാൻ വരികയും ചെയ്യും."

൨൭.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. യേശു ക്രിസ്തൻ അനാദികാലത്തിങ്കൽ പി
താവിൽനിന്നു ജനിച്ച സത്യദൈവവും കന്യകയാ
യ മറിയയിൽനിന്നു ജനിച്ച സത്യമനുഷ്യനും എ
ന്റെ കൎത്താവും ആകുന്നു എന്നു ഞാൻ വിശ്വസി
ക്കുന്നു. അവൻ ഈ അരിഷ്ടനും ശപിക്കപ്പെട്ടവ
നുമായ എന്നെ സൎവ്വ പാപത്തിൽനിന്നും മരണ
ത്തിൽനിന്നും പിശാചിന്റെ അധികാരത്തിൽനിന്നും
വീണ്ടു കൊണ്ടതു, പൊൻവെള്ളികളാലല്ല, വിലഏറി
യ സ്വരക്തത്താലും കുററം കൂടാതെ അനുഭവിച്ച
കഷ്ടമരണങ്ങളാലുമത്രെ. താൻ മരണത്തിൽനി
ന്നെഴുനീറ്റു നിത്യമായിജീവിച്ചു വാഴുംപ്രകാരം ഞാ
നും അവനുള്ളവനായി നിത്യ നീതി നിൎമ്മലത ഭാഗ്യ
തകളിൽ അവനെ സേവിച്ചു വരേണ്ടതിന്നു ത
ന്നെ. ഇത് സത്യം.

൨൮.) ചോ. മൂന്നാം അംശം ഏതു?
ഉ. "വിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂ
"ട്ടായ്മയാകുന്ന ശുദ്ധ സാധാരണ സഭയിലും, പാ
"പമോചനത്തിലും, ശരീരത്തോടെ ജീവിച്ചെഴുനീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/11&oldid=183135" എന്ന താളിൽനിന്ന് ശേഖരിച്ചത്