ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦ —

"ല്ക്കുന്നതിലും, നിത്യജീവങ്കലും, ഞാൻ വിശ്വ
"സിക്കുന്നു. ആമെൻ."

൨൯.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. സ്വന്ത ബുദ്ധിശക്തികളാലെ യേശു ക്രി
സ്തൻ എൻ കൎത്താവാകുന്നു എന്നു വിശ്വസിച്ചു
അടുപ്പാൻ കഴിയായ്കകൊണ്ടു വിശുദ്ധാത്മാവായ
വൻ ശേഷമുള്ള ക്രിസ്തീയ സഭയെ വിളിച്ചു പ്രകാ
ശിപ്പിക്കയും ശുദ്ധീകരിച്ചു ക്രിസ്തയേശുവിങ്കൽ ഉറ
പ്പിക്കയും ഏകമായ സത്യവിശ്വാസത്തിങ്കൽ സ്ഥി
രീകരിക്കയും ചെയ്യുന്നപ്രകാരം അവൻ സുവിശേ
ഷമൂലം എന്നെയും വിളിച്ചു, തന്റെ വരങ്ങളെകൊ
ണ്ടു, മനസ്സിനെ പ്രകാശിപ്പിച്ചു സത്യവിശ്വാസ
ത്തിൽ ശുദ്ധീകരിക്കയും ചെയ്യുന്നു എന്നു ഞാൻ വി
ശ്വസിക്കുന്നു. ഇതല്ലാതെ, അവൻ ദിവസേന എ
ന്നോടും സൎവ്വ ക്രിസ്തീയവിശ്വാസികളോടും എല്ലാ
പാപങ്ങളെ ക്ഷമിക്കയും അവസാനനാളിൽ എന്നെ
യും മരിച്ചവർ എല്ലാവരെയും ഉണൎത്തുകയും എനി
ക്കും സൎവ്വവിശ്വാസികൾ്ക്കും ക്രിസ്തങ്കൽ നിത്യജീവ
നെ നല്കും എന്നും ഞാൻ വിശ്വസിക്കുന്നു. ഇത്
സത്യം.

൩ാം അദ്ധ്യായം.

കൎത്തൃപ്രാൎത്ഥന.

൩൦.) ചോ. നീ എങ്ങിനെ പ്രാൎത്ഥിക്കുന്നു?
ഉ. യേശുക്രിസ്തൻ ശിഷ്യരെ പഠിപ്പിച്ചപ്രകാരം
ഞാനും സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്നു
പ്രാൎത്ഥിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/12&oldid=183136" എന്ന താളിൽനിന്ന് ശേഖരിച്ചത്