ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧ —

൩൧.) ചോ. ഇതിന്റെ സാരം എന്തു?
ഉ. പ്രിയ മക്കൾ തങ്ങളുടെ അച്ഛനോടു ശങ്കകൂ
ടാതെ യാചിക്കും പോലെനാമും സാക്ഷാൽ മക്കളെ
ന്നും ദൈവം നമുക്കു സാക്ഷാൽ പിതാവു എന്നും
വിശ്വസിച്ചു ധൈൎയ്യത്തോടെ അടുത്തു അപേക്ഷി
ക്കേണ്ടതിന്നു ദൈവം നമ്മെ ഉത്സാഹിപ്പിക്കുന്നു.

൩൨.) ചോ. കൎത്തൃപ്രാൎത്ഥനയിൽ എത്ര അപേക്ഷകൾ ഉണ്ടു?
ഉ. ഏഴുണ്ടു.

൩൩.) ചോ. ഒന്നാം അപേക്ഷ ഏതു?
ഉ. "നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണ
"മെ"

൩൪.) ചോ. അതെന്തു?
ഉ. തന്നാൽ തന്നെ ശുദ്ധമുള്ള ദൈവനാമം ന
മ്മളാലും ശുദ്ധീകരിക്കപ്പെടേണം എന്നത്രെ.

൩൫.) ചോ. അത എങ്ങിനെ വരും?
ഉ. ദൈവവചനം കൂട്ടു കൂടാതെ നിൎമ്മലമായിപഠി
പ്പിക്കപ്പെടുകയും നാമും ദൈവമക്കളായി ആയതിൻ
പ്രകാരം ശുദ്ധിയിൽ ജീവിക്കുകയും ചെയ്യുന്നതിനാ
ലത്രെ. പ്രിയ സ്വൎഗ്ഗസ്ഥപിതാവെ ഇതിന്നു സഹാ
യിക്കേണമേ! എന്നാൽ ദൈവവചനത്തിന്നു വിപ
രീതമായി ഉപദേശിക്കയും നടക്കയും ചെയ്യുന്നവൻ
ദൈവനാമത്തെ അശുദ്ധമാക്കുന്നു. സ്വൎഗ്ഗസ്ഥപി
താവെ! ഈ ദോഷത്തിൽനിന്നു ഞങ്ങളെ കാക്കേ
ണമേ!

൩൬.) ചോ. രണ്ടാം അപേക്ഷ ഏതു?
"നിന്റെ രാജ്യം വരേണമേ."

൩൭.) ചോ. അതെന്തു?
ഉ. ദൈവരാജ്യം നമ്മുടെ പ്രാൎത്ഥന കൂടാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/13&oldid=183137" എന്ന താളിൽനിന്ന് ശേഖരിച്ചത്