ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨ —

തന്നാലെ വരുന്നുണ്ടു എങ്കിലും നമ്മിലും വരേണ്ടതി
ന്നു ഇതിനാൽ യാചിക്കുന്നു.

൩൮.) ചോ. അതെങ്ങിനെ വരും?
ഉ. തന്റെ കരുണയാൽ തിരുവചനത്തെ വി
ശ്വസിച്ചു ഇഹത്തിലും പരത്തിലും ദിവ്യജീവനം
കഴിക്കേണ്ടതിനായി സ്വൎഗ്ഗസ്ഥപിതാവു നമുക്കു ത
ന്റെവിശുദ്ധാത്മാവിനെ തരുന്നതിനാൽ വരുന്നത.

൩൯.) ചോ. മൂന്നാം അപേക്ഷ ഏതു?
ഉ. "നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ
ഭൂമിയിലും നടക്കേണമേ."

൪൦.) ചോ. അതെന്തു?
ഉ. നന്മയും കരുണയും ഉള്ള ദൈവത്തിൻറ
ഇഷ്ടം നമ്മുടെ പ്രാൎത്ഥന കൂടാതെ നടക്കുന്നുണ്ടു എ
ങ്കിലും നമ്മിലും നടക്കേണം എന്നു ഇതിനാൽ പ്രാ
ൎത്ഥിക്കുന്നു.

൪൧.) ചോ. അത് എങ്ങിനെ വരും?
ഉ. നമ്മിൽ ദൈവനാമത്തിന്റെവിശുദ്ധീകരണ
ത്തിന്നും ദൈവരാജ്യത്തിന്റെ വരവിന്നും എതിർനി
ല്ക്കുന്ന പിശാചിന്റെയും ലോകത്തിന്റെയും ജഡ
ത്തിന്റെയും ദുരാലോചനാഹിതങ്ങളെ ദൈവം നശി
പ്പിച്ചു നാം അവസാനത്തോളം തന്റെ വചനത്തി
ലും വിശ്വാസത്തിലും സ്ഥിരമായി നില്ക്കേണ്ടതിന്നു
നമ്മുക്കു ശക്തി നല്കുന്നതു അവന്റെ കരുണയും
നന്മയും ഉള്ള ഇഷ്ടം ആകുന്നു.

൪൨.) ചോ. നാലാം അപേക്ഷ ഏതു?
ഉ. "ഞങ്ങൾ്ക്കു വേണ്ടുന്ന അപ്പം ഇന്നു തരേ
ണമേ."

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/14&oldid=183138" എന്ന താളിൽനിന്ന് ശേഖരിച്ചത്