ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫ —

൫൨.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം നമ്മുടെ സ്വൎഗ്ഗസ്ഥപിതാവിനെ മെ
യ്യായ വിശ്വാസത്തിലും സത്യത്തിലും വിളിക്കുന്നതു
കൂടാതെ, തന്റെ രാജ്യം സൎവ്വശക്തിതേജസ്സുകളോടു
നമ്മിൽ വ്യാപരിക്കെണ്ടതാകുന്നു എന്നു ഓൎക്കുമ്പോൾ,
നാം പ്രാൎത്ഥിക്കും പോലെ അവൻ തൻ രാജ്യത്തെ
നമ്മിൽ ഉറപ്പിച്ചു, നമുക്കു സകലത്തിലും ഊക്കുവരു
ത്തി തന്റെ മഹിമയുടെ അറിവിൽ നാൾതോറും
വളരുവാനും എന്നന്നേക്കും സ്തോത്രം ചെയ്തു സ്തുതി
പ്പാനും പ്രാപ്തി വരുത്തും എന്നു ധൈൎയ്യം പൂണ്ടുനി
ല്ക്കുന്നു.

൫൩.) ചോ. കൎത്തൃപ്രാൎത്ഥനയുടെ അവസാനവാക്കു ഏതു?
ഉ . "ആമെൻ എന്ന വാക്കു തന്നെ."

൫൪.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. കൎത്തൃപ്രാൎത്ഥനയെ പഠിപ്പിച്ചും പ്രാൎത്ഥി
പ്പാൻ കല്പിച്ചും പിതാവ് നമ്മെ കേൾക്കും എന്നു
വാഗ്ദത്തം ചെയ്തും ഇരിക്കുന്ന യേശുക്രിസ്തൻമൂലം
എന്റെ അപേക്ഷകൾ സ്വൎഗ്ഗസ്ഥപിതാവായവ
ന്നു സുഗ്രാഹ്യങ്ങളും ക്രിസ്തൻമൂലം സാധിക്കുന്നവ
യും ആകുന്നു എന്നു ഞാൻ ഉറക്കേണം. ആമെൻ
ആമെൻ എന്നതൊ ഉവ്വ ഉവ്വ, അത് സംശയം കൂ
ടാതെ സംഭവിക്കും എന്നു തന്നെ.

൪ാം. അദ്ധ്യായം.

തിരുസ്നാനം എന്ന ചൊല്ക്കുറി.

൫൫.) ചോ. ചൊല്ക്കുറികളുടെ ഉപകാരം എന്തു?
ഉ. അവ വിശ്വാസത്തെ നമ്മിൽ ജനിപ്പിച്ചുറ
പ്പിപ്പാനും ദൈവം കരുണയോടു ചൊല്ലി തന്നത്

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/17&oldid=183141" എന്ന താളിൽനിന്ന് ശേഖരിച്ചത്