ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭ —

ഉ. വിശ്വസിക്കുന്നവൎക്കു അത് പാപമോചന
വും പിശാചിൽനിന്നും മരണത്തിൽനിന്നും ഉദ്ധാര
ണവും നിത്യഭാഗ്യതയും എത്തിച്ചുതരുന്നു. ഇതി
നെ ദൈവവചനവാഗ്ദത്തങ്ങൾ സൂചിപ്പിക്കുന്നു.

൬൦.) ചോ. ഈ ദൈവവചനവാഗ്ദത്തങ്ങൾ ഏവ?
ഉ. "വിശ്വസിച്ചും സ്നാനപ്പെട്ടുമുള്ളവൻ രക്ഷി
"ക്കപ്പെടും; വിശ്വസിക്കാത്തവൻശിക്ഷാവിധിയിൽ
"അകപ്പെടും എന്നു തന്നെ."

൬൧.) ചോ. വെള്ളത്തിന്നു ഇത്ര വലിയവ ചെയ്വാൻ കഴിയുന്ന
ത് എങ്ങിനെ?
ഉ. വെറും വെള്ളത്താൽ കഴികയില്ല. വെള്ള
ത്തോടു ദൈവവചനവും ചേൎന്നിരിക്കയാലും വിശ്വാ
സം വെള്ളത്തിലെ ദൈവവചനത്തെ പിടിക്കയാ
ലും, അത് കരുണകളുടെ ജിവനീരും വിശദ്ധാത്മാ
വിൽ പുനൎജ്ജന്മക്കുളിയും തന്നെ. ദൈവവചന
ത്തോടു ചേരാത്ത വെള്ളം വെറും വെള്ളമത്രെ; അ
ത് സ്നാനവുമല്ല, ദൈവവചനത്തോടു ചേൎന്നെ
ങ്കിലെ അത് സ്നാനം ആകുന്നുള്ളൂ.

൬൨.) ചോ. ഇത് എവിടെ എഴുതികിടക്കുന്നു?
ഉ. പൌൽ അപോസ്തലൻ തീതന്നു എഴുതിയ
ത്: (തീത. ൩, ൪ — ൮.) "നമ്മുടെ രക്ഷിതാവായ ദൈ
"വത്തിൻറെ വാത്സല്യവും മനുഷ്യരഞ്ജനയും ഉദിച്ചു
"വന്നപ്പോൾ, നാം അവന്റെകരുണയാൽ, നീതീക
"രിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അ
"വകാശികളായി തീരേണ്ടതിന്നു, നാം ചെയ്ത നീതി
"ക്രിയകളെ വിചാരിച്ചല്ല; തന്റെ കനിവാലത്രെ ന
"മ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ രക്ഷിതാവായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/19&oldid=183143" എന്ന താളിൽനിന്ന് ശേഖരിച്ചത്