ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൧ —

"അയക്കുന്നു എന്നു ചൊല്ലി, അവരുടെ മേൽ ഊതി
"പറയുന്നിതു: വിശുദ്ധാത്മാവിനെ കൈക്കൊൾ്വിൻ
"ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ,
"അവൎക്കു മോചിക്കപ്പെടുന്നു; ആൎക്കെങ്കിലും പിടിപ്പി
"ച്ചാൽ, അവൎക്കു പിടിക്കപ്പെട്ടിരിക്കുന്നു" (യോഹ. ൨൦,
"൨൨—൨൩.) പിന്നെ പേത്രനോടു കല്പിച്ചിതു: "സ്വ
"ൎഗ്ഗരാജ്യത്തിൻറെ താക്കോലുകളെ നിണക്ക് തരും
"നീ ഭൂമിമേൽ വിലക്കി കെട്ടുന്നത് ഒക്കയും സ്വൎഗ്ഗ
"ങ്ങളിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിമേൽ സമ്മതിച്ച
"അഴിക്കുന്നത് ഒക്കെയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞി
"രിക്കയും ചെയ്യും" (മത്ത. ൧൬, ൧൯.)

൭൧.) ചോ. ഇതിന്റെ അൎത്ഥം എന്തു ?
ഉ. ക്രിസ്തന്റെ ഭൃത്യർ പ്രസിദ്ധമായി പാപം
ചെയ്തവരെ ക്രിസ്തീയസഭയിൽനിന്നു നീക്കം ചെ
യ്യുന്നതും തങ്ങളുടെ പാപത്തെകൊണ്ടു അനുതപി
ച്ചു ഗുണപ്പെടുവാൻ ഇച്ഛിക്കുന്നവരെ ചേൎക്കുന്ന
തും ദൈവകല്പനപ്രകാരം ആകുന്നു എന്നും ആയത
ക്രിസ്തൻ താൻ ചെയ്തപ്രകാരം സ്വൎഗ്ഗത്തിലും ബല
വും സ്ഥിരതയും ഉള്ളതാകുന്നു എന്നും ഞാൻ വിശ്വ
സിക്കുന്നു.

൭൨.) ചോ. ഈ കാൎയ്യംകൊണ്ടു പിന്നെയും എന്തു എഴുതി കിട
ക്കുന്നു?
ഉ. കൎത്താവു പിന്നെയും കല്പിച്ചിതു: നിന്റെ
സഹോദരൻ നിന്നോടു പിഴച്ചാൽ, നീ ചെന്നു അ
വനുമായിട്ടു തന്നെ കണ്ടു കുറ്റം അവന്നു ബോധം
വരുത്തുക, അവൻ നിന്നെ കേട്ടാൽ നീ സഹോദര
നെ നേടി. (മത്ത. ൧൮, ൧൫—൨൦.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/23&oldid=183147" എന്ന താളിൽനിന്ന് ശേഖരിച്ചത്