ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൩ —

ഈ സഹോദരശാസനയെ നടത്തേണ്ടത. സ
ഹോദരന്റെ ഗുണപ്പാടും രക്ഷയും അത്രെ. നാം താ
ല്പൎയ്യമായി തേടുന്നു എന്നു വിളങ്ങി വരേണം.

൭൬.) ചോ. കുറ്റം ചെയ്യുന്ന സഹോദരനെ എത്ര വട്ടം ഇപ്ര
കാരം ശാസിക്കേണ്ടതു?
ഉ. ശാസനകൊണ്ടും, ബുദ്ധി ഉപദേശംകൊ
ണ്ടും അവൻ ഗുണപ്പെടും എന്നു കാണുന്നേടത്തോ
ളം തന്നെ.

൭൭.) ചോ. ഈ ശാസന നടത്തുവാൻ ആൎക്കു അധികാരമുണ്ടു?
ഉ. സഭെക്കും വിശേഷിച്ചു അതിലെ അദ്ധ്യക്ഷ
ന്മാൎക്കും തന്നെ.

൭൮.) ചോ. എത്ര വട്ടം ക്ഷമിക്കേണ്ടു?
ഉ. ചെയ്തത് എനിക്കു സങ്കടം എന്നു തെറ്റിപോ
യ സഹോദരൻ സത്യാനുതാപത്തോടു ഏറ്റുപറയു
ന്ന ഇടത്തോളം.

൭൯.) ചോ. അവനോടു തീൎച്ചയായി എന്തു കല്പിക്കേണ്ടു?
ഉ. അരുതാത്തത് ഇനി ചെയ്യൊല്ലാ! ശീലിച്ച
ദുൎന്നയങ്ങളെ ഉപേക്ഷിക്ക! ക്രിസ്തസഭക്ക് ഇടൎച്ച
വരുത്താതെ നടക്ക എന്നു കല്പിക്കേണം.

൮൦.) ചോ. പാപം ഏറ്റു പറക എന്നത് എന്തു?
ഉ. യേശു ക്രിസ്തൻ നമ്മെ പഠിപ്പിച്ച പ്രാൎത്ഥ
നയിൽ കാണുന്നപ്രകാരം നാം പാപങ്ങളാകുന്ന ക
ടങ്ങളെ അനുസരിക്കുന്നതും ക്ഷമക്കായി യാചിക്കു
ന്നതും തന്നെ. പാപം ഏറ്റു പറയുന്നതു ആകുന്നു.
ഇതിൽ രണ്ടു കാൎയ്യം പ്രമാണം. അതൊ പാപം ഏ
റ്റുപറക എന്നതും മോചനവാക്കും തന്നെ. മോച
നവാക്കു അദ്ധ്യക്ഷൻറ വായാലെ വരുന്നെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/25&oldid=183149" എന്ന താളിൽനിന്ന് ശേഖരിച്ചത്