ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൪ —

അതു ദൈവത്തിൽനിന്നു ലഭിച്ചപ്രകാരം വിശ്വസി
ക്കുകെ വേണ്ടു.

൮൧.) ചോ. ഏതു പാപങ്ങളെ ഏറ്റു പറയേണ്ടു?
ഉ. ദൈവത്തോടു കൎത്തൃപ്രാൎത്ഥനയിൽ ചെയ്യും
പോലെ അറിഞ്ഞും അറിയാതെയും ഉള്ള സകല
പാപങ്ങളെ ഏറ്റുപറയേണ്ടത് അദ്ധ്യക്ഷനോ
ടൊ ബോധമായും വ്യസനമായും ഉള്ളവ തന്നെ.

൮൨.) ചോ. ഈ പാപങ്ങൾ ഏവ പോൽ?
ഉ. പത്തു കല്പന മുന്നിട്ടു നിൻ സ്ഥാനത്തെ
ഓൎത്തു, വല്ല അനുസരണക്കേടു, അവിശ്വാസം, മടി
വു, കോപം, ദുൎമ്മോഹം ഇത്യാദി കാണിച്ചുവൊ എ
ന്നും, വാക്കുക്രിയകളാൽ വല്ലവൎക്കും നഷ്ടവും ദുഃഖ
വും വരുത്തിയൊ എന്നും ഉറ്റുനോക്കി നിന്നെ ത
ന്നെ ശോധന ചെയ്യേണ്ടതാകുന്നു.

൮൩.) ചോ. ദൈവത്തോടു പാപം ഏറ്റുപറയുന്ന ക്രമം എ
ങ്ങിനെ?
ഉ. അരിഷ്ടപാപിയായ ഞാൻ എൻ ദൈവവും
പ്രിയ പിതാവുമായവന്റെമുമ്പിൽ ഏറ്റുപറയുന്നി
തു: ഞാൻ പലവിധത്തിലും കൊടിയ പാപം ചെ
യ്തു പുറമെ തിരുകല്പനകളെ ലംഘിച്ചതിനാൽ മാത്ര
മല്ല, ഉള്ളിൽ കാട്ടിയ മൌഢ്യം, അവിശ്വാസം, സം
ശയം, ഗുരുത്വക്കേടു, പൊറുതിക്കേടു, ഡംഭം, ദുൎമ്മോ
ഹം, ലോഭം, അസൂയ, പക, കാണറായ്മ, മററും
കൊള്ളരുതാത്ത ദുൎന്നയങ്ങൾ പലതും എന്റെ കൎത്താ
വായ ദൈവം അറിയും പോലെ മറ്റും അറിഞ്ഞുകൊ
ൾ്വാൻ കഴിയാത്തവൻ എങ്കിലും ഞാൻ അവയെ
വിചാരിച്ചു ദുഃഖിച്ചു സങ്കടപ്പെട്ടു പ്രിയ പുത്രനായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/26&oldid=183150" എന്ന താളിൽനിന്ന് ശേഖരിച്ചത്