ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലുഥരിന്റെ
ചെറിയ
ചോദ്യോത്തരപുസ്തകം.

൧ാം അദ്ധ്യായം.

പത്തു കല്പനകൾ.

(൨മൊ. ൨൦, ൧—൧൮.)

൧.) ചോദ്യം. ഒന്നാം കല്പന ഏതു?
ഉ. "അടിമ വീടായ മിസ്രദേശത്തുനിന്നു നി
"ന്നെ കൊണ്ടുവന്നവനായ യഹോവയെ ഞാൻ
"നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അ
"ന്യ ദേവകൾ നിണക്കു ഉണ്ടാകരുതു."

൨.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ എല്ലാറ്റിന്മീതെ ഭയപ്പെ
ട്ടും സ്നേഹിച്ചും ആശ്രയിച്ചും ഇരിക്കെണം എന്നു
തന്നെ.

൩.) ചോ. രണ്ടാം കല്പന എന്തു?
ഉ. "നിങ്ങൾക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാ
"ക്കരുത് മീതെ ആകാശത്തിൽ എങ്കിലും താഴെ ഭൂമി
"യിൽ എങ്കിലും ഭൂമിക്ക കീഴെ വെള്ളത്തിൽ എങ്കിലും
"ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു; നീ
"അവറ്റെ കുംബിടുകയും സേവിക്കയും അരുതു."

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/5&oldid=183129" എന്ന താളിൽനിന്ന് ശേഖരിച്ചത്