ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫ —

അവകാശത്തെയും നമുക്കു ഉറപ്പിച്ചുകൊടുക്കുന്നു.
(തീത. ൩, ൫—൭) നാം അവന്റെകരുണയാൽ നീ
തീകരിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ
അവകാശികളായി തീരേണ്ടതിന്നു നാം ചെയ്തു നീ
തിക്രിയയെ വിചാരിച്ചല്ല, തന്റെ കനിവാലത്രെ
ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ രക്ഷി
താവായ യേശു ക്രിസ്തന്മൂലം നമ്മുടെ മേൽ ധാരാള
മായി പകൎന്നു, വിശുദ്ധാത്മാവിലെ നവീകരണവും
പുനൎജ്ജന്മവും ആകുന്ന കുളികൊണ്ടു തന്നെ ഈ
വചനം പ്രമാണം.

൯.) ചോ. ദൈവവചനം സ്നാനത്തെ എങ്ങിനെ വൎണ്ണിക്കുന്നു?
ഉ. അത് യേശു ക്രിസ്തന്റെപുനരുത്ഥാനത്താൽ
നല്ല മനോബോധത്തിന്നായി ദൈവത്തോടു ചോ
ദിച്ചിണങ്ങുന്നതത്രെ ആകുന്നു. (൧പേത്ര. ൩, ൨൧.)

൧൦.) ചോ. ആകയാൽ വിശുദ്ധസ്നാനത്താൽ ദൈവം നിന്നോടി
ണങ്ങീട്ട് ഒരു നിയമം ഉണ്ടാക്കിയോ?
ഉ. ഉണ്ടാക്കി; മഹാദൈവമായവൻ എനിക്കു
കരുണയുള്ള ദൈവവും പിതാവും ആവാൻ വാഗ്ദ
ത്തം ചെയ്തിരിക്കുന്നു. ഞാനോ പിശാചിനോടും അവ
ന്റെ സകല ക്രിയാഭാവങ്ങളോടും, ദുഷ്ട ലോകത്തിൻ
ആഡംബരമായയോടും, ജഡത്തിൻറ സകല പാ
പമോഹങ്ങളോടും വെറുത്തും, ദൈവത്തെയും എന്റെ
കൎത്താവായ യേശുവെയും ജീവപൎയ്യന്തം സേവി
ച്ചും കൊൾ്വാൻ കൈയേറ്റിരിക്കുന്നു.

൧൧.) ചോ. ആകയാൽ സ്താനനിയമത്താൽ നിനക്കു കടമായ്വ
ന്നത് എന്തു?
ഉ. ദൈവം കൈയേറ്റുകൊണ്ടപ്രകാരം, എനി
ക്ക് എന്നും വിശ്വസ്തനായിരിപ്പാനും സകല വാഗ്ദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/7&oldid=183103" എന്ന താളിൽനിന്ന് ശേഖരിച്ചത്