ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬ —

ത്തങ്ങളെയും ഭേദം വരാതെ, നിവൃത്തിപ്പാനും മന
സ്സായിരിക്കുന്നതുപോലെ, പുത്രഭാവത്തോടും നിത്യ
വിശ്വസ്തത തന്നെ എന്റെ കടം ആകുന്നു. അതു
കൊണ്ടു, ആ നിയമത്തെ നാൾതോറും വിശേഷാൽ,
തിരുവത്താഴത്തിന്നു ചെല്ലുമ്പോഴും സകല ഭക്തിയോ
ടെ പുതുക്കി എന്റെ നടപ്പിനെ അതിന്നൊത്തവ
ണ്ണം ശോധന ചെയ്തും, യഥാക്രമത്തിൽ ആക്കിക്കൊ
ണ്ടും, എനിക്ക് ഏററം അടുത്തുള്ള പാപങ്ങളോടു കേ
വലം പൊരുതും പോരേണ്ടതു.

വിശ്വാസാദ്ധ്യായം. (൧൨—൪൨.)

൧൨.) ചോ. എന്നതുകൊണ്ടു സ്നാനത്തോടും കൂടെ വിശ്വാസ
ത്തെ മുറുകപ്പിടിക്കുന്നവർ മാത്രം സത്യക്രിസ്ത്യാനർ ആകയാൽ, ദൈവ
ത്തിൽ വിശ്വസിക്ക എന്നതു എന്തു?
ഉ. അതോ ദൈവത്തെ അറികയും അവന്റെ
വചനത്തെ കൈക്കാൾ്കയും അവനിൽ മുറ്റും ആ
ശ്രയിക്കയും ചെയ്യുന്നതത്രെ.

൧൩.) ചോ. നാം വിശ്വസിക്കേണ്ടുന്ന ദൈവം ആരു പോൽ?
ഉ. ദൈവം സൃഷ്ടിക്കപ്പെടാതെ, ഉള്ള ആത്മാവ്
നിത്യൻ, സൎവ്വശക്തൻ, ഏകജ്ഞാനി, സൎവ്വസമീ
പൻ, സൎവ്വജ്ഞൻ, നീതിമാൻ, വിശുദ്ധിമാൻ, സ
ത്യവാൻ, ദയയും കനിവും നിറഞ്ഞവനത്രെ.

൧൪.) ചോ. ഏകദൈവം ഒഴികെ വേറെ ഉണ്ടോ?
ഉ. ഒരുത്തനെ ഉള്ളൂ. (൫ മൊ. ൬, ൪.) അല്ലയോ
ഇസ്രയേലെ കേൾ്ക്ക! നമ്മുടെ ദൈവമാകുന്നത് യ
ഹോവ തന്നെ ഏക യഹോവയത്രെ.

൧൫.) ചോ. ഈ ഏക ദൈവത്വത്തിൽ വിശേഷങ്ങൾ ഉണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/8&oldid=183105" എന്ന താളിൽനിന്ന് ശേഖരിച്ചത്