ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ഹിപ്പാൻ മനസ്സില്ലാതെ ഇനി ഒരുവട്ടം യുദ്ധം വെണമെന്നു നിശ്ചയിച്ചു
അതിന്നുവിശെഷ പട്ടാളങ്ങളെ കൂട്ടെണ്ടതിന്നു വടക്കെജാതികളെയും
വിളിച്ചുമക്കദൊന്യയിൽ കുടിയിരുത്തി രൊമപക്ഷം തിരിഞ്ഞ പു
ത്രനായദമെത്രിയനെ കൊന്നു യുദ്ധം വരും മുമ്പെ രണ്ടാം പുത്രനായ
പസ്യുവിന്റെ ദൊഷങ്ങളും ദമെത്രിയന്റെ ക്രൂരമരണവും വിചാരിച്ചു
മനഃപീഡിതനായി മരിക്കയും ചെയ്തു- അനന്തരവനായ പസ്യു അഛ്ശ
ന്റെ വഴിയെചെന്നു സൈന്യങ്ങളെ അൎത്ഥാഗ്രഹി ആകകൊണ്ടു യവ
നന്മാർ രൊദുദ്വീപുകാരുടെയും കൎത്താഗരുടെയും സഹായം നിരസിച്ചുരൊ
മദ്വെഷിയായ അന്ത്യൊക് എപ്പീഫനാവെ ബാന്ധവം എകട്ടാതെ യുദ്ധ
ശാലികളായ ബസ്കൎന്നർ ഇല്ലുൎയ്യർ എന്നിവരുടെ തുണതള്ളിക്കളഞ്ഞാ
റെ ൧൬൮., ക്രി.മു.രൊമസെനാനിയായ എമീല്യൻ പൌലൻപുത്നാപൊ
ൎക്കളത്തിൽ വെച്ചു അവനെ ജയിച്ചു ബദ്ധനാക്കി രൊമയിലെക്കകൊ
ണ്ടുപൊകയും ചെയ്തു- അതിന്റെശെഷം രൊമർ മക്കദൊന്യരാജ്യംനാ
ലംശമാക്കി സ്വസ്ഥാനികളെയും അവിടെ പാൎപ്പിച്ചുകാൎയ്യാദികളെ ന
ടത്തിച്ചു പ്രജകൾ ആയുധങ്ങളെയും കപ്പലുകളെയും ഉണ്ടാക്കുകയും െ
സനകളെ ചെൎക്കയും യുദ്ധം തുടങ്ങുകയും അരുതെന്നു കല്പിച്ചു- പൎസ്യ
രാജാവിന്നു സഹായിപ്പാൻ മനസ്സുള്ളവരിൽ ഘൊരശിക്ഷകളെ പ്ര
യൊഗിച്ചു ഇല്ലുൎയ്യരാജാവിനെ പിടിച്ചു തടവിലാക്കി എവീറുനാട്ടിനെ
കൊള്ളയിട്ടു നിവാസികളെ അടിമകളാക്കി വിറ്റുകളഞ്ഞു അകയ്യ
കൂറ്റിൽ നിന്നു മക്കദൊന്യപക്ഷക്കാരായ ആയിരം ആളുകളെ പി
ടിച്ചു ബന്ധിച്ചും- ഇതല്യെക്കയച്ചു രൊദ്വീപുകാൎക്ക മുമ്പെകൊടുത്ത
തിനെ അപഹരിച്ചു പെൎഗ്ഗമുരാജാവായ യുമെനനെയും താഴ്ത്തി അപമാ
നിക്കയും ചെയ്തു- ഇപ്രകാരം രൊമർ യവനരാജ്യങ്ങളിൽ എങ്ങും തങ്ങ
ളുടെ അധികാരം സ്ഥാപിച്ചസമയം അതിക്രൂരനും ഗൎവ്വിഷ്ഠനും അധമനുമാ
യ അന്ത്യൊക്യ എപ്പീഫനാവെന്ന പുതിയ സുറിയരാജാവമിസ്രരാജ്യം കാം
ക്ഷിച്ചുസൈന്യങ്ങളെ ചെൎത്തു പുറപ്പെട്ടു അലക്ഷന്ത്രിയപട്ടണം വളഞ്ഞ െ
പ്പാൾ രൊമദൂതന്മാർ എതിരെറ്റു അവനൊടും രൊമരൊടും സന്ധിവെണം എ
ന്നും മിസ്രരാജ്യം വിടെണമെന്നും ഖണ്ഡിതമായി കല്പിക്കയുംചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/123&oldid=192612" എന്ന താളിൽനിന്ന് ശേഖരിച്ചത്