ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨

കൊണ്ടു സഭ ഒരു വിരൊധം കൂടാതെ എങ്ങും പ്രബലപ്പെട്ടു അരീയ വി
വാദത്താൽ മാത്രം ക്ലെശവും ദൂഷണവും നീങ്ങിപ്പൊകാതെവലെന്ത
കൈസർ ആകള്ളമതത്തെ ഗൎമ്മാന്യ ഗൊത്രങ്ങളിലും സ്ഥാപിച്ചു നടത്തി-
ഒടുക്കം ൩൮൧ാം. ക്രി. അ. തെയദൊസ്യൻ കൈസർ രണ്ടാമത്തെ സാധാ
രണസഭാസംഘം കൊംസ്തന്തീനപുരിയിൽ വിളിച്ചു ചെൎത്തു അധനാസ്യ
ന്റെ വിശ്വാസപ്രമാണം അംഗീകരിച്ചു എങ്ങും നടത്തി വിവാദം തീൎക്കുക
യും ചെയ്തു- അന്നുതൊട്ടു ബിംബാരാധനരാജ്യത്തിൽ താണു ക്ഷയിച്ചു
കൈസരുടെ ഖണ്ഡിത കല്പനകളാലെ ക്രമത്താലെ മുഴുവനും നീങ്ങി
സുവിശെഷസത്യം രൊമരാജ്യത്തിലും പുറനാടുകളിലും വ്യാപിച്ചു ജയം
കൊള്ളുകയും ചെയ്തു–

ഗൎമ്മാന്യജാതികൾ രൊമരാജ്യത്തിലും
ക്രിസ്തുസഭയിലും പ്രവെശിച്ച പ്രകാരം

൧൫., ഗൎമ്മാനർ

വടക്ക ബല്യകടൽ കിഴക്ക തെക്ക പടിഞ്ഞാറു ക്രമെണ വിസ്തുല- ദനു
വറൈൻ നദികൾ ൟനാലതിർക്കകത്തകപ്പെട്ടനാടുകളിൽ ഗൎമ്മാ
നർ നഗരങ്ങളെ കെട്ടാതെ വെവ്വെറെ നിലം പറമ്പുകളിൽ പലകൂറുക
ളായി കൃഷിയും ഗൊരക്ഷയും ചെയ്തു കൊണ്ടു വസിച്ചിരുന്നു ജന്മികൾ
വെലഎല്ലാം സ്ത്രീകളിലും അടിമകളിലും എല്പിച്ചനായാട്ടു- പട- സദ്യാദിക
ളിലും വിസ്താരസംഘങ്ങളിലും ചെൎന്നു ദിവസം കഴിച്ചു കൊണ്ടിരുന്നു-
ക്ഷെത്രങ്ങളും വിഗ്രഹങ്ങളും അവൎക്കില്ല– വങ്കാട്ടിൽ വിശുദ്ധസ്ഥലങ്ങ
ളിൽ വെച്ചു അവർ സ്വൎഗ്ഗത്തിൽമെവുന്ന ദെവരാജാവായ ബുധന്നും
ഭവനരക്ഷ കഴിക്കുന്ന ഹുല്ദാ എന്ന ഭാൎയ്യെക്കും ഇടികളെയും യുദ്ധങ്ങ
ളെയും നടത്തുന്നദൊനർ തീസ്സ് എന്നിരു പുത്രന്മാൎക്കും ഭൂമി എന്നൎത്ഥ
മുള്ളനെൎഥുസ്സിന്നും കൃഷിഫലം സാധിപ്പിക്കുന്ന ഫ്രവ്വൊ ഫ്രവ്വാ എന്നി
രു പുത്രിമാൎക്കും മാത്രം മാഹാത്മ്യം ഉണ്ടെന്നു നിശ്ചയിച്ചു ഉത്സവം കൊ
ണ്ടാടി പലവിധെന ബലികളെ കഴിക്കയും ചെയ്തു– യുദ്ധത്തിൽ ശൌ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/180&oldid=192691" എന്ന താളിൽനിന്ന് ശേഖരിച്ചത്