ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨

അരീയക്കാരായിരുന്നു- പിന്നെ ബവൎയ്യ പ്രഭുവിന്റെ പുത്രീയായ ധിയദലി
ന്ത അവരുടെ രാജാവിന്റെ പത്നിയായി വന്നപ്പൊൾ അവൾ രൊമാ
ദ്ധ്യക്ഷനായഗ്രെഗൊരുടെ സഹായത്താൽ സാധാരണ വിശ്വാസപ്രമാ
ണം അവരിൽ പരത്തുക കൊണ്ടു ക്രമത്താലെ എല്ലാവരും അരീയമതം
ഉപെക്ഷിച്ചു സാധാരണസഭയൊടു ചെരുകയും ചെയ്തു– അതിന്നു മുമ്പെ
വെസ്തഗൊഥരും സ്വെവരും അരീയന്റെ വ്യാജൊപദെശങ്ങളെ ത
ള്ളിരിക്കൎദ്ദ രാജാവെ അനുസരിച്ചു സാധാരണ ക്രിസ്ത്യാനരായി തീൎന്നു-
ബ്രിതന്യയിൽ പലയുദ്ധങ്ങളും കലഹങ്ങളും നടന്നശെഷം ഗൎമ്മാനർ കൂട
ക്കൂട ജയിച്ചു ഒടുവിൽ ബ്രീതർ രാജ്യത്തിന്റെ പടിഞ്ഞാറെ അംശങ്ങളാ
യ വെത്സ- കൊൎച്ചൽ എന്ന മലനാടുകളിൽ വാങ്ങി പൊകെണ്ടിവന്നു– അ
വർ ഏറകാലം മുമ്പെ സുവിശെഷം അംഗീകരിച്ചു ക്രിസ്ത്യാനരായി തീൎന്നു
ഐരർ- പിക്തർ- എന്നീ രണ്ടു ജാതികളിലും തങ്ങളുടെ വിശ്വാസം പരത്തു
കയും ചെയ്തു– ഗൎമ്മാനർ ബ്രിതന്യയിൽ പിടിച്ചടക്കിയ നാടുകളിൽ നിന്നു രൊ
മ ആചാരങ്ങളെയും ക്രിസ്തുസഭയെയും ഒടുക്കി കളഞ്ഞു- ൫൯൬ാം ക്രി. അ.
മെൽ പറഞ്ഞ രൊമാദ്ധ്യക്ഷൻ സുവിശെഷം ഘൊഷിക്കെണ്ടതിന്നു ഔ
ഗുസ്തിനെ നിയൊഗിച്ചങ്ങൊട്ടയച്ചു- കെന്തിൽ വാഴുന്ന ഏഥല്ബെൎത്ത രാജാ
വ് അവനെ കൈക്കൊണ്ടു സുവിശെഷ സത്യം തന്റെ രാജ്യത്തിൽ പര
ത്തുവാൻ അനുവദിച്ചു- അന്നുമുതൽ ഒരൊ പാതിരിമാർ ആ ദ്വിപിൽ
ചെന്നു പലകഷ്ടങ്ങളെയും ഉപദ്രവങ്ങളെയും സഹിച്ചിട്ടും ഏകദെശം ൧൦൦
സംവത്സരം കഴിഞ്ഞാറെ ഗൎമ്മാനർ ബ്രിതന്യയിൽ സ്ഥാപിച്ച ൭ രാജ്യങ്ങ
ളിൽ ദൈവവചനം എങ്ങും ജയം കൊണ്ടു നിവാസികൾ മിക്കവാറും സാ
ധാരണ വിശ്വാസികളായി വരികയും ചെയ്തു– ഇപ്രകാരം ഗൊഥർ കിഴ
ക്കൈരൊമ സംസ്ഥനത്തിൽ വന്നു അരീയമതം അനുസരിച്ചു ൩൦൦ സം
വത്സരം കഴിഞ്ഞ ശെഷം പടിഞ്ഞാറെ സംസ്ഥാനങ്ങളിൽ കുടിയിരുന്ന
ഗൎമ്മാന്യജാതികൾ എല്ലാം സാധാരണക്രിസ്തുസഭയുടെ വിശ്വാസപ്രമാ
ണം അനുസരിച്ചു കൊണ്ടിരുന്നു–

൨൦., പടിഞ്ഞാറെ ക്രിസ്തുസഭാവസ്ഥ-

അരീയക്കാർ നീങ്ങിയശെഷം എല്ലാ ക്രിസ്ത്യാനരുടെ വിശ്വാസ പ്രമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/190&oldid=192711" എന്ന താളിൽനിന്ന് ശേഖരിച്ചത്