ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൩

രൊമാദ്ധ്യക്ഷനെയും അനുസരിപ്പാൻ സംഗതി വരുത്തുകയും ചെയ്തു—
പണ്ടു കൊലുമ്പാൻ—ഗല്ലൻ—കില്യാൻ മുതലായ ബൊധകന്മാർ ഇ
ങ്ക്ലാന്തിൽ നിന്നു ഫ്രങ്കരാജ്യത്തിൽ വന്നു സുവിശെഷ പ്രകടനത്തിന്നു
വളരെ പ്രയത്നം കഴിച്ചു ഒരൊ മഠങ്ങളെയും സഭകളെയും സ്ഥാപി
ച്ചതിന്റെ ശെഷം അംഗ്ലഹ്സസന്യാസികൾ ആ വെലയെ എടുത്തുഗ
ൎമ്മാന്യ ജാതികളിൽ വെദജ്ഞാനത്തെയും ക്രിസ്തുസഭയെയും സ്ഥാ
പിച്ചുപരത്തുവാനുത്സാഹിച്ചു കരൽ മൎദ്ദകന്റെ കാലത്തിൽ പ്രത്യെകം
വില്ലിബ്രൊദ് പ്രീസരാജാവായ രദ്ബൊദിന്റെ പരിഹാസഹിംസ
കളെ സഹിച്ചു അനെകരെ സഭയൊടു ചെൎത്തു മരിച്ചാറെ അവന്റെ
ശിഷ്യനായ വിൻഫ്രീദ്ഫ്രങ്കകൊവിലധികാരികളെയും രൊമപാ
പ്പാവെയും ആശ്രയിച്ചു ഹെസ്സ—ധുരിംഗനാടുകളിൽ അതിശയധൈ
ൎയ്യത്തൊടെ വചനം ഘൊഷിച്ചു സഭകളെ സ്ഥാപിച്ചതിന്റെ ശെ
ഷം രൊമയിൽ ചെന്നു പാപ്പാവെ കണ്ടു സുവിശെഷവെലയിൽ ഒരു
ഭെദം കൂടാതെ അവനെ അനുസരിപ്പാൻ നെൎന്നു ഗൎമ്മാന്യസഭകളു
ടെ അദ്ധ്യക്ഷനായി മടങ്ങി അനെകരെ സ്നാനം കഴിച്ചു പള്ളികളെയും
മഠങ്ങളെയും തീൎത്തു ഗൎമ്മാന്യർ—ഫ്രങ്കർ—അംഗ്ലർ ഈ മൂന്നു ജാതികളെ
ഒരു പൊലെ പാപ്പാവിന്നു കീഴാക്കുവാനുത്സാഹിച്ചു മെലദ്ധ്യക്ഷനായി ഉയൎന്നു
സഭകളെ ഭരിക്കയും ചെയ്തു—ഇപ്രകാരം വിൻഫ്രീദ്‌ഗൎമ്മാനരുടെ അ
പൊസ്തലനായി വന്നു—൭൫൪—അ—മഹാവൃദ്ധനായി സുവിശെഷ
വെല നടത്തുമ്പൊൾ തന്നെ ഫ്രീസരുടെ ക്രൂരതയാൽ മരിച്ചു—അതിന്നു
ചിലവൎഷം മുമ്പെപിപ്പീൻ രാജത്വം തനിക്ക വരുത്തുവാൻ സമയം
വന്നു എന്നു വിചാരിച്ചു വിൻഫ്രീദെയും അവനെ കൊണ്ടു ജകൎയ്യപാ
പ്പാവെയും സ്വാധീനമാക്കി രാജ്യഭാരത്തൊടു കൂടെ രാജനാമവും ധ
രിച്ചു൭൫൨—ക്രി—അ—രാജ്യസംഘം കൂട്ടി രാജാവെ നീക്കിഹ്ലുദ്വിഗിന്റെ
സന്തതിക്കാരെ മഠത്തിൽ പാൎപ്പിച്ചു പാപ്പാനിയൊഗത്താൽ വിൻഹ്രീ
ദിന്റെ ശുശ്രൂഷ കൊണ്ടുപട്ടാഭിക്ഷെകവും പ്രാപിച്ചു കിരീടംധ
രിച്ചു സിംഹാസനം എറുകയും ചെയ്തു—അനന്തരം ലംഗബൎദ്ദർ തവ
ന്ന മുതലായനാടുകളെ പിടിച്ചടക്കി രൊമായെയും അതിക്രമിച്ചാ


25.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/201&oldid=192738" എന്ന താളിൽനിന്ന് ശേഖരിച്ചത്