ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൬

വാഴിച്ചു യുദ്ധകാലത്തിൽ അവരിൽ ഒരൊരുത്തൻ താന്താന്റെ
അംശത്തിൽ പടകളെ കൂട്ടി രാജാവെ അനുഗമിക്കെണ്ടതിന്നു രാജ്യ
ത്തിലെങ്ങും വ്യവസ്ഥ വരുത്തുകയും ചെയ്തു—

൨൭. കരലിന്റെ രാജ്യം ക്ഷയിച്ചു പൊയത്—

ഇങ്ങിനെയുള്ള വാഴ്ചെക്ക കരലിന്നു ഒത്ത അനന്തരവനും വെ
ണ്ടി ഇരുന്നു— എങ്കിലും കരലിന്റെ ൩ പുത്രന്മാരിൽ പ്രാപ്തിയുള്ള
൨ പെർ മുമ്പെ മരിച്ചതു കൊണ്ടു അവനും ൮൧൪ ക്രി.അ. അന്ത
രിച്ചപ്പൊൾ ഹ്ലുദ്വിഗ് മാത്രം ശെഷിച്ചിരുന്നു— ആയവൻ നിത്യം പ്രാ
ൎത്ഥിച്ചും തപസ്സു ചെയ്തും സഭാരക്ഷെക്ക അദ്ധ്വാനിച്ചും കൊണ്ടുവെ
ദകാൎയ്യത്തിൽ മഹാവിദ്വാനായി വിളങ്ങിയതിനാൽ ഭക്തനെന്ന
പെർലഭിച്ചു വാണു— രാജ്യകാൎയ്യത്തിന്നും പ്രാപ്തി നന്ന കുറഞ്ഞവ
നാകയാൽ അവൻ ഫ്ലുഥർ—പിപ്പീൻ—ഹ്ലുദ്വിഗ് എന്ന ൩ പുത്രന്മാൎക്കും
രാജ്യം പകുത്തു സഹരക്ഷകസ്ഥാനം കല്പിച്ചു ഫ്ലുഥരിൽ മെല്ക്കൊയ്മ
യെ എല്പിച്ചു വെച്ചതിനാൽ എറിയ കലഹങ്ങൾ്ക്കും അടിസ്ഥാനം ഇ
ടുകയും ചെയ്തു— ആദ്യം കലഹിച്ചവൻ കരലിന്റെ പൌത്രനായ ബെ
ൎന്നൎദ്ദ എന്ന ഇതല്യവാഴിതന്നെ അവൻ തൊറ്റുബന്ധുക്കളുടെ ക്രൂരത
യാൽ അന്ധനായി മരിക്കയും ചെയ്തു— അനന്തരം ഹ്ലുദ്വിഗ് കൈസർ
രണ്ടാമതും വിവാഹം കഴിച്ചു കളത്രദാസനായി പൊകയാൽ പുത്രന്മാ
രും മിക്കവാറും പ്രഭുക്കളും വളരെ നീരസപ്പെട്ടതല്ലാതെ അവളിൽ
കരൽ എന്ന മകൻ ജനിച്ചാറെ മുമ്പെ പകുത്തുപൊയ രാജ്യത്തി
ൽ ഒരംശം അവന്നു കൊടുപ്പാൻ ഭാവിച്ചപ്പൊൾ പുത്രന്മാർ മൂവരും
കലഹിച്ചു അവരെ താഴ്ത്തെണ്ടതിന്നു കൈസർ സൈന്യങ്ങളെ കൂട്ടി
പുറപ്പെട്ടപ്പൊൾ എല്ലാവരും അവനെ ഉപെക്ഷിച്ചു പുത്രന്മാരു
ടെ പക്ഷം ചെരുക കൊണ്ടു ഹ്ലുഥർ അവനെ ബദ്ധനാക്കി ശെഷി
ച്ച സഹൊദരന്മാരിരുവരും വിടുതൽ വരുത്തുവൊളം തടവിൽ പാ
ൎപ്പിക്കയും ചെയ്തു—പിപ്പീൻ എന്ന മകൻ മരിച്ചശെഷം കൈസർ
ഹ്ലുദ്വിഗിന്നു താഴ്ച വരുമാറു ഹ്ലുഥരെയും കരലെയും ഉയൎത്തിയപ്പൊ
ൾ ഹ്ലുദ്വിഗ് പിന്നെയും മത്സരിച്ചു അവനൊടു ചെയ്യെണ്ടിവന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/204&oldid=192745" എന്ന താളിൽനിന്ന് ശേഖരിച്ചത്