ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൩

ങ്ങും നടത്തി സൎവ്വസഭയെ പാപ്പാസനത്തിന്നു അധീനമാക്കുവാൻ
അദ്ധ്വാനിക്കയും ചെയ്തു— രൊമപാപ്പാക്കളും കൊംസ്തന്തീനപുരി
യിലെ മെലദ്ധ്യക്ഷരും ഏറകാലം അന്യൊന്യം അസൂയെപ്പെ
ട്ടു ൯ാം ലെയൊ പാപ്പാവിന്റെ കാലത്തിൽ അല്പകാൎയ്യം നിമിത്തം
വാദം ജനിച്ചപ്പൊൾ കിഴക്കും പടിഞ്ഞാറും സഭകൾ ൧൦൫൪ാം
ക്രി.അ.വെർപിരിഞ്ഞും ഇരുവകക്കാരുടെ തലവന്മാർ തമ്മിൽ
ശപിച്ചും സഭയുടെ ഐക്യം ഇന്നെയൊളം ഇണക്കം വരാതവണ്ണം
അറുത്തുകളകയും ചെയ്തു— അന്നു മുതൽ പടിഞ്ഞാറെ സഭയിൽ
രൊമപാപ്പാവിന്റെ മെലധികാരം തടുത്തുനില്പാൻ ആരും ഉണ്ടാ
യില്ല— സഭാവാഴ്ചയുടെ സാരവും അതിനെനടത്തെണ്ട പ്രകാരവും
ഗ്രഹിച്ചു നിവൃത്തിക്കെണ്ടതിന്നു ഹില്ദബ്രന്ത് എന്നു പെരുള്ളൊരു
സന്യാസി പാപ്പാക്കൾ്ക്ക ശക്തിയുള്ള തൂണായി ചമഞ്ഞു— ആയവൻ
സവാനനഗരത്തിൽ ഒരു കൈ തൊഴില്ക്കാരന്റെ മകനായി പി
റന്നു—വളൎന്നപ്പൊൾ രൊമയിൽ പട്ടക്കാരനായി ൬ാം ഗ്രെഗൊരി
ന്റെ പക്ഷം ചെൎന്നു ആയവൻ മൂന്നാം ഹൈന്രീകിന്റെ കല്പ
നയാലെ സ്ഥാനഭ്രഷ്ടനായപ്പൊൾ ഹില്ദബ്രന്തും രാജ്യം വിട്ടു ക്ലു
ഞ്ഞിമഠത്തിൽ ചെന്നു സന്യാസിയായി പാൎത്തു—൯ാം ലെയൊപാ
പ്പാസനം കയറുവാൻ രൊമയിൽ പൊകുമ്പൊൾ ആ മഠത്തിൽ
വെച്ചു അവനെ കണ്ടു കാൎയ്യപ്രാപ്തൻ എന്നറിഞ്ഞു രൊമയിലെ
ക്ക കൂട്ടി കൊണ്ടുപൊകയും ചെയ്തു— അന്നു മുതൽ ഹില്ദ ബ്രന്ത്
ലെയൊപാപ്പവെയും അനന്തരവന്മാരെയും നടത്തിസഭയുടെ അ
വസ്ഥയെ വെടിപ്പാക്കുവാൻ ഉത്സാഹിച്ചു കൈസൎമ്മാർ പാപ്പാക്ക
ളെ അവരൊധിച്ചു സ്ഥാനത്തിലാക്കുന്നതു അതിക്രമം തന്നെ എ
ന്നു വെച്ചു ൧൦൫൬ാം ക്രി.അ. ൩ാംഹൈന്രീക് മരിച്ചതിന്റെ ശെഷം
൨ാം നിക്കലാവ് എന്ന പാപ്പാവെ കൊണ്ടു ഒരു സഭാസംഘം ചെൎത്തു
തെരിഞ്ഞെടുപ്പിന്റെ അധികാരം കൈസൎമ്മാരുടെ കയ്യിൽ നിന്നു
പിഴുക്കി രൊമപള്ളികളിലെ ശുശ്രൂഷക്കാരായ കൎദ്ദിനാലരുടെ വ
ശത്തിൽ ആക്കി ഇതല്യ പ്രഭുക്കളുടെ വിരൊധവും ഗൎമ്മാന്യകൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/211&oldid=192760" എന്ന താളിൽനിന്ന് ശേഖരിച്ചത്