ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൮

യവനരാജ്യം അടക്കുവാൻ തുടൎന്നിരിക്ക കൊണ്ടു പട്ടാളം അയപ്പാൻ
തല്‌ക്ഷണം സംഗതി വന്നതുമില്ല – ആകയാൽ ഹൈന്രീക് രൊമയൊ
ളം ചെന്നു പട്ടണം പിടിച്ചു കൊട്ടയെയും വളഞ്ഞിരിക്കുന്നുഎന്നു കെ
ട്ടിട്ടത്രെ രൊബൎത്ത് പാപ്പാവെ ഉദ്ധരിപ്പാൻ പടകളെ ചെൎത്തടുത്തു
രൊമനഗരം കൈക്കലാക്കി ഗൎമ്മാന്യരെ നീക്കുകയും ചെയ്തു — എന്നിട്ടും
ഗ്രെഗൊരിന്നു സാദ്ധ്യം വന്നില്ല നൊൎമ്മന്ന സെനകൾ രൊമയിൽ ഏ
റിയ നാശങ്ങളെ പ്രവൃത്തിക്ക കൊണ്ടു പട്ടണക്കാർ പാപ്പാവൊടിട
ഞ്ഞു മത്സരിച്ചാറെ വൃദ്ധനായ ഗ്രെഗൊർ അവരെ വിട്ടു മണ്ടി സല
ൎന്നിൽ മാറി പാൎത്തു – രൊഗം പിടിച്ചപ്പൊൾ ഞാൻ നീതിയെ സ്നെഹിച്ചു
അക്രമത്തെ ദ്വെഷിക്കയാൽ രാജ്യഭ്രഷ്ടനായി മരിക്കുന്നു എന്നു
പറഞ്ഞു അന്തരിക്കയും ചെയ്തു – ൧൦൯൫ാം ക്രി – അ.

൩൩., ക്രൂശയുദ്ധം

ഗ്രെഗൊരുടെ പക്ഷം ചെൎന്ന കൎദ്ദിനാലർ കൈസർ കല്പനയാൽ ഉയ
ൎന്ന പാപ്പാവിന്നു പ്രതികൂലനായൊരുവനെ അവരൊധിച്ചു വാഴി
ച്ചത് വിഫലമായി തീൎന്നു എന്നിട്ടും സഭ മിക്കവാറും കൈസരുടെ പ
ക്ഷം ഉപെക്ഷിച്ചതുമല്ലാതെ ഗ്രെഗൊരുടെ അനന്തരവനായ ൨ാം
ഉൎബ്ബാൻ പാപ്പാതാൻ സഭാപരിപാലകനെന്നു കാണിപ്പാൻ തൽക്ഷ
ണം സംഗതി വന്നു – അതെങ്ങിനെ എന്നാൽ അക്കാലം യരുശലെ
മിൽ നിന്നു എത്രയും സങ്കടമുള്ള വൎത്തമാനങ്ങൾ പടിഞ്ഞാറെ രാ
ജ്യങ്ങളിൽ വന്നു കൂടിപണ്ടുചീനത്തിന്റെ അതിരിൽ ഇടയജാ
തിയായ്പാൎത്ത തുൎക്കർ ക്രമത്താലെ ഇസ്ലാമെ അനുസരിച്ചു അറവി
കളുടെ ശൂരത കുറഞ്ഞപ്പൊൾ ഖലീഫമാരുടെ ചെകവരായ്‌വൎദ്ധിച്ചു
സൎവ്വാധികാരത്തെ ആക്രമിച്ചു പാൎസിയിൽ വന്നു കവിഞ്ഞു അറവി
കളെ നീക്കി കൊംസ്തന്തീനപുരി സമീപത്തൊളവും മിസ്രപൎയ്യന്ത
വും ഖലീഫമാരുടെ അവകാശത്തെ അടക്കുകയും ചെയ്തു — അ
വർ യരുശലെമിൽ കയറിയപ്പൊൾ പള്ളികളെ ഇടിച്ചു ക്രിസ്ത്യാന
രെയും പട്ടക്കാരെയും ഹിംസിച്ചു പിഴവാങ്ങി മെലദ്ധ്യക്ഷനെ അ
ടിച്ചു മറ്റും അനെകം സാഹസങ്ങളെയും ചെയ്ത പ്രകാരം താപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/216&oldid=192770" എന്ന താളിൽനിന്ന് ശേഖരിച്ചത്