ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൪

നെ ഒരുദിവസം തടവിൽ ആക്കി ബുരിഗുന്തിലെ അവകാശം ഒക്കയും
സമൎപ്പിച്ചുകൊടുക്കെണ്ടതിന്നുഹെമിച്ചുസമ്മതിപ്പിച്ചുഎങ്കിലും ലുദ്വിഗ്
ഒട്ടും ബുദ്ധിമുട്ടാതെകരലിന്റെ എല്ലാശത്രുക്കളൊടും സ്വകാൎയ്യമായി
ചെൎന്നു പലകുഴക്കുകളിലും അവനെ അകപ്പെടുത്തിപണ്ടു ഒരുപട
യിൽ സ്വിച്ചർ തന്നെ ശൌൎയ്യവിശിഷ്ടരായി കണ്ട പ്രകാരം ഒൎത്തു
അവരെകരലിന്നുമാറ്റാന്മാരാക്കുവാൻ ശ്രമിച്ചു— ലുദ്വിഗ് കൊയ്മ
അവകാശത്തെ എല്പിച്ചു കൊടുത്തശെഷം കരൽ ഫ്രിദ്രികിനൊ
ടുതാണനാട്ടിൽ ഉള്ളരാജസ്ഥാനത്തെ എല്പിച്ചുതരെണം എന്നുനി
ൎബ്ബന്ധിച്ചു അപെക്ഷിച്ചത് വ്യൎത്ഥമായിപൊയി— അനന്തരം കരൽ
അതിന്നു പ്രതിക്രിയവെണം എന്നുവെച്ചുകൊലൊന്യനാട്ടിൽ ഉണ്ടാ
യകലഹങ്ങളിൽ കൂടിയപ്പൊൾ പട്ടാളത്തിന്നുവളരെഛെദം വന്നുഫ
ലംകണ്ടതുമില്ല— ആയുദ്ധംവിട്ടുമടങ്ങിയപ്പൊൾ അല്സാസ് നാടുപണ
യമായിവാങ്ങിയസംഗതികൊണ്ടുകരൽ ഒരു ഔസ്ത്രിയരാജപുത്രനൊ
ടുഇടഞ്ഞു— ഇവൻ ലൊഥരിങ്ങ് പ്രഭുവിനെയും സ്വിച്ചരെയും തുണയാ
ക്കികൊണ്ടത് കരൽ കെട്ടാറെലൊഥരിങ്ങ നാടുഅടക്കി ഈഹീനമ
ലവാഴികളെശിക്ഷിക്കെണം എന്നുക്രുദ്ധിച്ചുകല്പിച്ചുമഹാബലങ്ങ
ളൊടും ആല്ഫനാടുഅതിക്രമിച്ചുഅപ്പൊൾസ്വിച്ചർഗ്രംസനിൽ വെച്ചു
അവനെതൊല്പിച്ചുഅറ്റമില്ലാത്ത മുതലും ചരക്കും കൈക്കൽ
ആക്കിയശെഷം രണ്ടാമത്തെ സൈന്യം വന്നാറെ മുൎത്തനിൽ വെ
ച്ചുഅതിന്നും മൂലഛെദം വരുത്തിലൊഥരിങ്ങന്റെ സഹായത്തിന്നാ
യി വന്നുനഞ്ചി എന്ന മൂന്നാം പൊൎക്കളത്തിലും ജയിച്ചു കരൽ താൻ
മരിക്കയും ചെയ്തു— അന്നുലുദ്വിഗ് സന്തൊഷിച്ചു ബുരിഗുന്തനാട്ടി
നെ അടക്കിവാണപ്പൊൾ കരലിന്റെ പുത്രിയായമറിയ താണനാട്ടിൽ
നായകിയായി കൈസരിനെ അഭയം ചെയ്തുഅവന്റെ ഉത്തമപു
ത്രനാായ മക്ഷിമില്യാനെ വരിച്ചു ആയവൻ ഭാൎയ്യെക്കുള്ള അവകാ
ശം എല്ലാം ചൊദിച്ചു ഫ്രാഞ്ചിയൊടുപടകൂട്ടിയപ്പിൾ ധനം പൊരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/262&oldid=196986" എന്ന താളിൽനിന്ന് ശേഖരിച്ചത്