ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

പൂൎവ്വസംബന്ധികളായ ജാതികളെ അതിക്രമിച്ചു കയറാതെ ശവക്കടൽ
മുതൽ ചെങ്കടലിന്റെ കൈയൊളം വസിച്ചു എദൊമ്യരെ കണ്ടു െ
സയിർ മലയിൽ കൂടിപൊരുവാൻ അവർ സമ്മതിക്കായ്കകൊണ്ടു ചുറ്റി
നടക്കും കാലം അഹറൊൻ മരിച്ചു- ശവക്കടലിന്റെ കിഴക്കതീരത്തി
ൽ മൊവബ്യരും അവരുടെ വടക്കെ ഭാഗത്തു അമ്മൊന്യരും ഇങ്ങിനെ
ലൊത്തസന്തതിക്കാർ ഇരിവരും പാൎക്കകൊണ്ടു പിന്നെയും ചുറ്റിപ്പൊകെ
ണ്ടിവന്നു- അനന്തരം ഹെഷ്ബൊനിലെ രാജാവും ബാശാനിൽ വാഴുന്ന
ദഗ് എന്ന ഉന്നത ശരീരിയും ഇങ്ങിനെ2 കനാന്യരാജാക്കന്മാരെ ജ
യിച്ചു യൎദ്ദെൻ വരെയുള്ള ദെശത്തെ രൂബൻ ഗാദ് അരമനശ്ശെ ഇങ്ങിനെ
രണ്ടു ഗൊത്രക്കാൎക്ക വിഭാഗിച്ചു കൊടുത്തശെഷം മൊശെ പിസ്ഗമലയിൽ
കയറി ദൂരത്തിനിന്നു വാഗ്ദത്തദെശത്തെ കണ്ടു സന്തൊഷിച്ചു മരിക്കയും െ
ചയ്തു-

൨൪., കനാൻ ദെശത്തെ വശമാക്കിയത്-

മൊശെ ഭൃത്യനായ യൊശു എന്നൊരു എഫ്രയിമ്യൻ യഹൊവ കല്പ
നയാലെ പടനായകനായി വന്നശെഷം സഞ്ചാരകാലത്തിൽ വളൎന്നുവ
ന്ന ജനത്തെ വാഗ്ദത്തദെശത്തിലെക്ക നടത്തുമ്പൊൾ യഹൊവയുടെ പെ
ട്ടകം മുന്നടന്നിട്ടു യൎദ്ദെൻപുഴ രണ്ടായി അകന്നുപൊയി അതിലെ ഇസ്രയെ
ലർ കടന്നു പടിഞ്ഞാറെക്കരയിൽ എത്തിയാറെ മന്നാവൃഷ്ടിനിന്നുപൊ
യി മെഘത്തൂണും കാണാതെയായി- മരുഭൂമിയിൽ ആരും ചെയ്യാത്ത
ചെലാകൎമ്മം എല്ലാവരും കഴിച്ചു തീൎന്നപ്പൊൾ യനിഹൊനഗരത്തെ വള
ഞ്ഞുകൊണ്ടു സാക്ഷിപെട്ടകം മുന്നിട്ടു തിരുകാഹളങ്ങൾ ഊതി എഴു പ്ര
ദക്ഷിണം വെച്ചപ്പൊൾ യഹൊവയുടെ സൈന്യം ആൎത്തുകൊള്ളുന്ന ക്ഷ
ണത്തിൽ മതിലുകൾ ഇടിഞ്ഞുവീണു നഗരം കൈക്കലാക്കുകയും ചെയ്തു-
തെക്ക കനാന്യയിലെ രാജാക്കന്മാർ അയലൊൻ അരികിൽ പടക്കൂട്ടി
യപ്പൊൾ ദൈവമുഖെന ഭയം ഉണ്ടായി ഒടിയശെഷം എറിയ ജനങ്ങൾ
കന്മഴയെകൊണ്ടു മരിച്ചു യൊശു കല്പിച്ചതിനാൽ അസ്തമാനത്തിന്നു താ
മസം ഉണ്ടായി ജയത്തിന്നു തികവു വരികയും ചെയ്തു- അപ്രകാരം മെരൊ
പൊയ്കയുടെ വക്കത്തു വെച്ചു ജയം കൊണ്ടതിനാൽ വടക്കെ രാജാക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/35&oldid=192423" എന്ന താളിൽനിന്ന് ശേഖരിച്ചത്