൪൮
൩൯., കല്ദായ രാജ്യം
കല്ദായർ പണ്ടെ മസൊപതാമ്യയിൽ കവൎച്ചെക്കായിട്ടു തിരിഞ്ഞു സഞ്ചരിച്ച
ശെഷം അശ്ശുൎയ്യനായ ഒരുത്തൻ ബാബൽ പട്ടണത്തിലെ മാത്സൎയ്യം അമ െ
ൎക്കണ്ടതിന്നു അവരെ അവിടെതന്നെ കാവലാക്കി പാൎപ്പിച്ചു അന്നു തുടങ്ങി ക
ല്ദായ പ്രഭുക്കളും ബാബൽ വിദ്വാന്മാരൊടു അഭ്യാസം കഴിച്ചു ആചാൎയ്യന്മാരുമാ
യി വൎദ്ധിച്ചുവന്ന ശെഷം തലവനായ നപുപൊലസ്സർ അശ്ശുർ രാജ്യത്തിന്നു ഉ
റപ്പില്ല എന്നു കണ്ടു ആ കൊയ്മയെ നിരസിച്ചു കൊവിൽ പ്രഭു ഞാൻ തന്നെ
എന്നു കല്പിച്ചു മെദ്യകുവക്ഷരനൊടുചെൎന്നു നിനിവെ നഗരത്തെ ചുറ്റി െ
കാണ്ടു കയറി തീ കൊടുക്കയും ചെയ്തു ൨൫. ക്രി. മു. അക്കാലത്തിൽ നെഖൊ
മിസ്രസൈന്യത്തൊടു കൂട പുറപ്പെട്ടു യഹൂദരെ വിധെയമാക്കിയപ്പൊൾ നപു
പൊലസ്സരിന്റെ മകനായ നപുകത്നെസർ ഫ്രാത്തനദീതീരത്തു കൎക്കമിശ്
കടവത്ത് വെച്ചു എതിരെറ്റു ജയിച്ചു മിസ്രക്കാരെ മടക്കിയശെഷം യൊയ
ക്കിം എന്ന യഹൂദരാജാവെ തന്റെ നാടുവാഴിയാക്കി പാൎപ്പിച്ചു അവൻ കലഹി
ച്ചപ്പൊൾ യരുശലെമെ പിടിച്ചു മകനായ യകൊന്യയെ എറിയ അടിമക
ളൊടു കൂട ബാബൽ നാട്ടിൽ കടത്തുകയും ചെയ്തു- അനന്തരവനായ ചിദക്യ
ഹൊഫ്രാ എന്നുള്ള മിസ്രനെ വിശ്വസിച്ചു നപുകത്നെസരൊടു ചെയ്ത സമയ
ത്തെ പുലമ്പിച്ചപ്പൊൾ നപുകത്നെസർ യരുശലെമെ പിടിച്ചു ഭസ്മമാക്കി െ
ശഷം യഹൂദരെ ബാബലിൽ കടത്തിപാൎപ്പിക്കയും ഫൊയ്നീക്യരിൽ തുറപട്ട
ണക്കാർ മാത്രം അശ്ശുരുടെ കൈയിൽ അകപ്പെടാതെ സ്വൈരമായി വാ
ണിരിക്കുമ്പൊൾ നപുകത്നെസർ ആ പട്ടണത്തെ പിടിക്കെണ്ടതിന്നു മൂന്നുവൎഷം
യുദ്ധം ചെയ്തു പട്ടണത്തിൽ കയറിയപ്പൊൾ നിവാസികളെ കണ്ടില്ല അവർ
ഒക്കത്തക്ക കപ്പലിൽ കയറി അടുത്ത തുരുത്തിയിൽ കുടിയിരിക്കയും ചെയ്തു-
അതിന്റെ ശെഷം മിസ്രരാജ്യത്തിൽ പ്രവെശിച്ചു വലം ചെച്ചു താൻ ജയിച്ച
രാജ്യങ്ങൾ ഒരു കൊല്ക്കടക്കി ബാബൽരാജധാനിയെ ഉറപ്പിച്ചു ചൊല്ലെഴും
അലങ്കാരങ്ങളെ വരുത്തുകയും ചെയ്തു- ൟ മഹത്വം കൊണ്ടു ഡംഭിച്ചു രാജാ
വ് ഭ്രാന്തനായി പൊയി നിയെൽ പ്രവാചകൻ അറിയിച്ചപ്രകാരം മൃഗം
പൊലെ പാൎത്തശെഷം മദം മാറി സൎവ്വശക്തനായ യഹൊവയെ അറിഞ്ഞു
കൊണ്ടു ഉണ്ടായ അവസ്ഥകൾ എല്ല്ലാം രാജ്യത്തിൽ പരസ്യമാക്കി ദനിയെ