ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ൻ ഇങ്ങിനെയുള്ള ശിഖരങ്ങളുടെ നാലുപുറവും മലനാടുണ്ടു- കൊവായി സ
രസ്സിന്നു ചുറ്റും ചളിയും മണ്ണും ഊറ്റ കുഴിനാടും സരൊന്യകടൽ മടിയിൽ
കല്ലും പാറയും പ്രധാനമായി കാണും പൎന്നസ്സിന്നു പടിഞ്ഞാറെ മഹാവന
വും ഒയ്തെക്കവടക്ക പെന്യു ഒഴുകുന്ന പശ്ചിമ കൂറായ കുഴിനാടുമുണ്ടു
ൟ പിണ്ഡഭൂമിയുടെ പൂൎവ്വപശ്ചിമഭാഗങ്ങളിലും ചിറ്റാസ്യ ഇതാല്യ ഇങ്ങി
നെ രണ്ടു അയല്വക്കത്തൊടും ബന്ധത്തെ ഉറപ്പിക്കുന്ന തുരുത്തികൾ
നിറയുന്നു- തെക്ക അറ്റത്തു മഹാസമുദ്രം നീളുന്നു വടക്ക അകലെ പറക്കു
ന്ന ദനുവനദീപ്രദെശങ്ങൾ ഇങ്ങിനെ യവനന്മാൎക്ക വിധിച്ച അൎദ്ധദ്വീ
പിൻ സ്വഭാവം-

൪൫., പെലൎഗ്ഗർ

ആ രാജ്യത്തിലെ പുരാണനിവാസികൾ നാനാജാതികളായി പിരിഞ്ഞു
പൊയ പെലൎഗ്ഗർ തന്നെ അവർ അൎക്കാദ്യ മുതലായ പ്രദെശങ്ങളിൽ
ആടുമാടു മുതലായ കൂട്ടങ്ങളെ മെയിച്ചും പെന്യുനദി അൎഗ്ഗൊസ്സ് സമഭൂമി
സിക്യൊൻ എന്നിങ്ങിനെ ഉള്ള ചിതദെശങ്ങളിൽ കൃഷിചെയ്തും വലിയ പാ
റഖണ്ഡങ്ങളെ കൊണ്ടു വാട്ടം ഇല്ലാത്ത മതിലുകളെയും മറ്റും പണിയിച്ചും െ
കാണ്ടു വസിക്കും വൃത്തിക്ക തക്ക പരദെവതകളും ഉണ്ടു അൎക്കാദ്യർ ഗൊരക്ഷ
കനായ ദെവനെയും കൃഷിക്കാരൊ ഫലപ്രദയായ ഭൂദെവിയെയും മഴ
യെ നല്കുന്നവാനത്തെയും ഉഷ്ണം ഇറക്കുന്ന ആദിത്യനെയും സെവിക്കും പി
ത്തിനെ അൎപ്പിച്ചു മറെക്കുന്ന അധൊലൊകവും രണ്ടുലൊകത്തിന്നു നടു
വിൽ സംശയത്തൊടെ മുളെച്ചു വരുന്ന ധാന്യമണിയും കൂട ദെവകളാകുന്ന
ത ദെമാതാ- ദ്യു- ഹെളി- ഹാദാ- പൎസിഫൊന എന്നിവ പഞ്ചമൂൎത്തികളുടെ
പെരാകുന്നത് അതല്ലാതെ ഉറവു- മഴ- മരം- പാറ മുതലായ ഗൊചരങ്ങ
ളും ദിവ്യരൂപം പൂണ്ടപ്രകാരം തൊന്നി- ദെവകളുടെ ഇഷ്ടം അറിയെണ്ടതിന്നു
പലവഴികൾ ഉണ്ടു ദൊദൊനയിൽ വെച്ചു മരാമത്തരുൾകാറ്റടിഛന്ദസ്സു
കളെ പൊലെ ശബ്ദിക്കുന്നതിനാലും തൂക്കിവെച്ച ചെമ്പുതളികകൾ പുലമ്പു
ന്നതിനാലും ത്രൊഫൊന്യ ഗുഹയിൽ കരെറി വരുന്ന ഒച്ചകളാലും ദെ
വഹിതം അറിഞ്ഞുകൊള്ളും വിശെഷിച്ചു ദെല്ഫിയിൽ വെച്ചു ഒരു പിളൎപ്പു
ണ്ടു അതിൽനിന്നു പുക പുറപ്പെടുന്ന കാലത്ത പൂധ്യകന്യകതിരുമുക്കാലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/62&oldid=192485" എന്ന താളിൽനിന്ന് ശേഖരിച്ചത്